Kerala News
പെട്രോള്‍ വില 90 തൊടുന്നു; ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ റെക്കോര്‍ഡ് വില
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 26, 02:21 am
Tuesday, 26th January 2021, 7:51 am

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് 88 രൂപ 6 പൈസയാണ് പെട്രോളിന്റെ വില. ഗ്രാമഭാഗങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന് നിരക്കിലാണ് പെട്രോളിന്റെ വില. 89 രൂപ 50 പൈസയാകും ഇവിടുത്തെ വില.

കൊച്ചിയില്‍ പെട്രോളിന് 86 രൂപ 32 പൈസയായി. 35 പൈസയുടെ വര്‍ധനവ് ഉണ്ടായതോടെയാണ് പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയായിരുന്നു ഇതുവരെ കൊച്ചിയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ഉയര്‍ന്ന വില.

ഡീസലിനും 37 പൈസയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊച്ചിയില്‍ ഡീസല്‍ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഇത് 82 രൂപ 14 പൈസയാണ്.

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്ത് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരിയില്‍ മാത്രം ആറിലേറെ തവണയാണ് പെട്രോള്‍ വില വര്‍ധിച്ചത്.