ന്യൂദല്‍ഹി: ഇന്ത്യയില്‍ കനത്ത അച്ചടക്കമില്ലായ്മ നിലനില്‍ ക്കുന്നുവെന്നും, അച്ചടക്കം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ഏകാധിപതികളായി മുദ്രകുത്തപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിന്റെ പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെങ്കയ്യ നായ്ഡു അച്ചടക്കമുള്ള നേതാവാണ്. എന്നാല്‍ അത്തരം സ്വഭാവം കാണിക്കുന്നവരെ ജനാധിപത്യവിരുദ്ധന്‍ എന്ന് വിളിക്കുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ രാജ്യത്തുള്ളത്. ആരെങ്കിലും അച്ചടക്കം ആവശ്യപ്പെട്ടാല്‍ അയാള്‍ ഏകാധിപതിയായി മുദ്രകുത്തപ്പെടും. മോദി പറഞ്ഞു.
ALSO READ: ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നെ കോടതി; തെലങ്കാനയില്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്
വെങ്കയ്യ നായ്ഡു 50 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ടെന്നും, 10 വര്‍ഷം വിദ്യാര്‍ത്ഥി രാഷ്ട്രീയജീവിതവും 40 വര്‍ഷം ദേശീയരാഷ്ട്രീയം ജീവിതവും നയിച്ച വെങ്കയ്യ നായ്ഡുവിന്റെ ജീവിതം മാതൃകയാണെന്നും മോദി പറഞ്ഞു.
245 പേജുകളുള്ള പുസ്തകമാണ് വെങ്കയ്യ നായ്ഡു പുറത്തിറക്കിയത്. ഉപരാഷ്ട്രപതിയായി ഒരു വര്‍ഷം തികഞ്ഞ വേളയിലാണ് പുസ്തകം പുറത്തിറക്കിയത്. “മുന്നോട്ട് നീങ്ങുമ്പോള്‍; ഒരു വര്‍ഷത്തെ ഓഫീസ് ജീവിതം” എന്നാണ് പുസ്തകത്തിന്റെ പേര്.
പ്രധാന്‍മന്ത്രി ഗ്രാം സടക്ക് യോജന പദ്ധതി നായ്ഡുവിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പിറവിയെടുത്തതാനെന്നും മോദി പ്രശംസിച്ചു. എല്ലാവരും ട്രയിന്‍ ഗതാഗതത്തെപ്പറ്റി മാത്രം ചിന്തിക്കുമ്പോഴാണ് നായ്ഡു റോഡ് ഗതാഗതവും മറ്റ് കാര്യങ്ങളും ശ്രദ്ധയില്‍ കൊണ്ടുവന്നത് പ്രധാനമന്ത്രി പറഞ്ഞു.