Advertisement
national news
അമേരിക്കയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ ഇന്ത്യന്‍ തെരുവിലെ കര്‍ഷകരെക്കുറിച്ചും ഓര്‍ത്താല്‍ കൊള്ളാം: വിജേന്ദര്‍ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 09, 04:53 am
Saturday, 9th January 2021, 10:23 am

ന്യൂദല്‍ഹി: അമേരിക്കയിലെ ആക്രമണത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്ന ആളുകള്‍ കൊടുംതണുപ്പത്ത് ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെക്കുറിച്ചോര്‍ത്തും ആശങ്കപ്പെടണമെന്ന് ബോക്‌സര്‍ വിജേന്ദര്‍ സിംഗ്.

‘ആളുകള്‍ക്ക് അമേരിക്കയെക്കുറിച്ച് ആശങ്കയുണ്ട്, അവിടെ എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത്.  നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ തണുപ്പില്‍ റോഡുകളിലാണ്, അതേക്കുറിച്ചോര്‍ത്തും വിഷമിക്കുക,” അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ അക്രമ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെയാണ് വിജേന്ദറിന്റെ പ്രതികരണം.

വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ദുഃഖമുണ്ട്. അധികാര കൈമാറ്റം സമാധാന പരമായി നടക്കേണ്ടതുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനാകില്ല എന്നായിരുന്നു മോദിയുടെ പ്രതികരണം.

വാഷിംഗ്ടണിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മോദിയേയും ട്രംപിനേയും വിമര്‍ശിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. മോദിയും ട്രംപും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: People are worried about America, what is happening there? says  Vijender Singh