ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മെഫ്തി ഗവര്‍ണര്‍ക്ക് കത്തയച്ചു. അതേസമയം ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഫ്തി ട്വീറ്റില്‍ വ്യക്തമാക്കി.
കത്തിന്റെ പകര്‍പ്പ് മുഫ്തി ട്വിറ്ററില്‍ പങ്കുവെച്ചു. പി.ഡി.പിയ്ക്ക് നിലവില്‍ 28 എം.എല്‍.എമാരുണ്ട്, 15 എം.എല്‍.എമാരുള്ള നാഷണല്‍ കോണ്‍ഫറന്‍സും 12 എം.എല്‍.എമാരുള്ള കോണ്‍ഗ്രസും പി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Have been trying to send this letter to Rajbhavan. Strangely the fax is not received. Tried to contact HE Governor on phone. Not available. Hope you see it @jandkgovernor pic.twitter.com/wpsMx6HTa8
— Mehbooba Mufti (@MehboobaMufti) 21 November 2018
കേവലഭൂരിപക്ഷത്തിനാവശ്യം 44 എം.എല്‍.എമാരുടെ പിന്തുണയാണ്.
സ്ഥിരംശത്രുക്കളാണ് പി.ഡി.പിയും നാഷണല്‍ കോണ്‍ഗ്രസും. ഇവര്‍ ഒന്നിച്ച് നിന്നാല്‍ ജമ്മു കശ്മീരിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സഖ്യമുണ്ടായാല്‍ കൂട്ടുമന്ത്രിസഭയില്‍ പങ്കാളിയാകില്ലെന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ പി.ഡി.പിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പുറത്ത് നിന്നും പിന്തുണ നല്‍കും.
ALSO READ: ശബരിമല കേരളത്തിന്റേത് മാത്രമല്ല; നിരോധാനാജ്ഞ പിന്‍വലിക്കണമെന്ന് പൊന്‍ രാധാകൃഷ്ണന്‍
മന്ത്രിസഭ രൂപീകരിച്ചാല്‍ മുതിര്‍ന്ന ഏതെങ്കിലും പി.ഡി.പി നേതാവാകും മുഖ്യമന്ത്രിയാവുക. മുന്‍മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്ത്തി വീണ്ടും മുഖ്യമന്ത്രിയാവാന്‍ സാധ്യതയില്ല.
2018 ജൂണില്‍ ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ പിന്തുണ പിന്‍വലിച്ചതോടെയാണ് കശ്മീരിലെ പി.ഡി.പി.സര്‍ക്കാര്‍ വീഴുന്നത്. ഇപ്പോള്‍ കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. ഡിസംബര്‍ 19 വരെ ഈ സ്ഥിതി തുടരും. അതിനു ശേഷം കാശ്മീരില്‍ രാഷ്ട്രപതി ഭരണമാകും നിലവില്‍ വരിക.
WATCH THIS VIDEO: