Advertisement
Kerala News
മലേഷ്യയില്‍ നിന്നെത്തിയ യുവാവ് പനി ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 29, 03:47 am
Saturday, 29th February 2020, 9:17 am

 

കൊച്ചി: കൊറോണ രോഗ ലക്ഷണങ്ങളോടെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലേഷ്യയില്‍ നിന്നെത്തിയ യുവാവിന് ശ്വാസകോശത്തില്‍ വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവാവിന് കൊറോണ വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് 19 ബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം വന്നിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യുവാവിന് അഞ്ച് ദിവസമായി കടുത്ത പനിയും ശ്വാസ തടസവും നേരിടുന്നുണ്ടായിരുന്നു. വ്യാഴാഴ്ച്ചയാണ് യുവാവ് കൊച്ചിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് യുവാവിനെ പ്രവേശിപ്പിച്ചത്.