Entertainment
എന്നെ വെറുക്കുന്നുവെന്ന് ചിലര്‍ പറയുന്നു, താങ്ക്യൂ; പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ലൈവിലെത്തിയ പാര്‍വതിയുടെ പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 04, 07:06 am
Sunday, 4th April 2021, 12:36 pm

കൊവിഡിനിടയിലും തന്റെ സിനിമകള്‍ കണ്ട പ്രേക്ഷകര്‍ക്ക് ലൈവിലെത്തി നന്ദി പറഞ്ഞ് പാര്‍വതി തിരുവോത്ത്. വര്‍ത്തമാനം, ആണും പെണ്ണും, ആര്‍ക്കറിയാം എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ തന്നെ പോയിക്കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തവരോട് നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്ന് പാര്‍വതി പറഞ്ഞു.

ലൈവിനിടയില്‍ കമന്റുകളും ചോദ്യങ്ങളുമായി എത്തിയവര്‍ക്കും പാര്‍വതി മറുപടി നല്‍കി. നിങ്ങളെ വെറുക്കുന്നുവെന്ന് പറയുന്ന കമന്റുകളോട് നന്ദി പറഞ്ഞുകൊണ്ടാണ് പാര്‍വതി പ്രതികരിച്ചത്.

 

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

നിങ്ങളെ ഇഷ്ടമാണെന്ന് കമന്റുകള്‍ വന്നതിന് പിന്നാലെയാണ് വെറുക്കുന്നുവെന്ന കമന്റുകളും വന്നത്. രണ്ടിനും ഒരേ പോലെ താങ്ക്യൂ എന്ന് പറഞ്ഞുകൊണ്ട് പാര്‍വതി ലൈവ് തുടര്‍ന്നു.

കൊവിഡ് മൂലം പരിമിതികള്‍ ഉള്ളതിനാല്‍ പ്രേക്ഷകരുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ സിനിമ കണ്ട് അഭിപ്രായങ്ങള്‍ എഴുതി തന്നെ ടാഗ് ചെയ്ത് ഇടണമെന്നും പാര്‍വതി പറയുന്നു.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പാര്‍വതിയുടെ ആര്‍ക്കറിയാം എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍, ഷറഫുദ്ദീന്‍, പാര്‍വതി എന്നിവരുടെ അഭിനയത്തിനും നല്ല അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

72 വയസുള്ള റിട്ടേര്‍ഡ് അധ്യാപകന്‍ ആയിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Parvathy reacts to hate comments in live