‘1948 നക്ബ’ (1948 Nakba) എന്ന് അറബികള്‍ വിളിക്കുന്ന, ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളെ അവരുടെ രാജ്യത്ത് നിന്ന് സയണിസ്റ്റ് സൈനികര്‍ കുടിയിറക്കിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് കളിയുടെ 48ാം മിനിട്ടില്‍ പതാക ഉയര്‍ത്തിയത്.
Moroccan football fans have displayed a large “Free Palestine” banner in the Belgium vs Morocco match today. The gesture is in support of the Palestinian cause. pic.twitter.com/HthUGPjQCP
ഇസ്രഈല്‍ രൂപീകരണത്തിന്റെ ഭാഗമായി 1948ല്‍ സയണിസ്റ്റ് സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്കും നിര്‍ബന്ധിത പുറത്താക്കലിനും ഫലസ്തീനികള്‍ നല്‍കിയ പേരാണ് നക്ബ അഥവാ ‘ദുരന്തം’.
Moroccan World Cup fans wave a ‘Free Palestine’ flag during the Morocco – Belgium match.
Fans waving the flag in solidarity with Palestinians is significant as Morocco normalised relations with Israel in December 2020 pic.twitter.com/wKbIkGLxUz
ഒരു അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് ഫലസ്തീന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം പല മത്സരങ്ങള്‍ക്കുമിടയില്‍ ഫലസ്തീന്‍ പതാക ഒരു പ്രതീകമായി നിരവധി ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ടുണീഷ്യക്കും മൊറോക്കക്കും പുറമെ മറ്റ് നിരവധി അറബ് രാജ്യങ്ങളുടെ ടീമുകളുടെയും ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് പുറമെ സ്റ്റേഡിയത്തിലിരിക്കെ അവ സ്‌കാര്‍ഫായി കഴുത്തില്‍ ധരിക്കുന്നുമുണ്ട്.
“To our beloved Palestine, the most beautiful of all countries”
Morocco World Cup fans sing in solidarity with Palestine in Qatar. The North African country went on to beat Belgium today in a historic 2-0 win, their first World Cup victory in 24 years pic.twitter.com/EbBUZJDITf
അതേസമയം, ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറും ഇസ്രഈലും തമ്മില്‍ ഔദ്യോഗികമായി നയതന്ത്ര ബന്ധമില്ലെങ്കിലും ടെല്‍ അവീവിനും ദോഹക്കുമിടയില്‍ ആദ്യമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഫുട്ബോള്‍ ആരാധകരെയും നയതന്ത്ര ഉദ്യോഗസ്ഥരെയുമാണ് ആദ്യമായി യാത്ര ചെയ്യാന്‍ അനുവദിച്ചത്.
Content Highlight: Palestine flag becomes a symbol in Qatar World cup, Morocco fans unfurl ‘Free Palestine’ banner during match with Belgium