Palarivattom Over Bridge
കുരുക്ക് മുറുകി; വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 09, 11:11 am
Monday, 9th March 2020, 4:41 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു. ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്.

നേരത്തെ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയില്‍ വ്യക്തത വരുത്തുന്നതിനായി വിജിലന്‍സ് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സൂരജിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതില്‍ പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് ആവര്‍ത്തിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നടപടികളെക്കുറിച്ച് മന്ത്രിക്ക് അറിയാമായിരുന്നുവെന്ന പഴയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു. രേഖകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും മൊഴിയെടുപ്പിനു ശേഷം സൂരജ് പറഞ്ഞു.

WATCH THIS VIDEO: