മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളത്തിലെ മികച്ച യുവ നടന്മാരില്‍ ഒരാളാകാന് നസ്‌ലെന് സാധിച്ചിരുന്നു.
2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.
കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി വമ്പന്‍ വിജയമായ പ്രേമലുവില്‍ നായകനായതും നസ്‌ലെന്‍ തന്നെയായിരുന്നു.
ഇപ്പോള്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനാണ്. താനും മറ്റുള്ളവരെ പോലെ ഒരുപാട് എക്‌സൈറ്റഡായിട്ടാണ് പ്രേമലുവിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നതെന്ന് പറയുകയാണ് നസ്‌ലെന്‍.
എന്നാല്‍ അതിന്റെ സബ്‌ജെക്ട് താന്‍ ഇതുവരെ കേട്ടിട്ടില്ലെന്നും പറയാന്‍ മാത്രമുള്ള അപ്‌ഡേറ്റൊന്നും വന്നിട്ടില്ലെന്നും നടന്‍ പറയുന്നു. പ്രേമലുവിനേക്കാള്‍ കുറച്ചുകൂടെ ഫണ്ണായ സിനിമയാകുമെന്ന് ഉറപ്പാണെന്നും നസ്‌ലെന്‍ കൂട്ടിച്ചേര്‍ത്തു.
പ്രേമലുവിന്റെ രണ്ടാം ഭാഗം എപ്പോഴാണ് ഷൂട്ടിങ് തുടങ്ങുകയെന്നും അതില്‍ എത്രമാത്രം എക്‌സൈറ്റഡാണെന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍.
‘ഞാനും മറ്റുള്ളവരെ പോലെ തന്നെ ഒരുപാട് എക്‌സൈറ്റഡായിട്ടാണ് പ്രേമലുവിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നത്. പക്ഷെ ആ സിനിമയുടെ സബ്‌ജെക്ട് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല.
അതിന്റെ അപ്‌ഡേറ്റ്‌സിനെ കുറിച്ച് ചോദിച്ചാല്‍, അങ്ങനെ പറയാന്‍ മാത്രമുള്ള അപ്‌ഡേറ്റ്‌സൊന്നും വന്നിട്ടില്ല. അത് അവര്‍ പറയും. പ്രേമലുവിനേക്കാള്‍ കുറച്ചുകൂടെ ഫണ്ണായ സിനിമയാകും അതെന്ന് എന്തായാലും ഉറപ്പാണ്,’ നസ്‌ലെന്‍ പറയുന്നു.
പ്രേമലു:
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. മലയാളത്തില്‍ റോം കോം ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമായ ഒന്നുകൂടിയാണ് ഇത്. ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്.
Content Highlight: Naslen Talks About Premalu 2 Movie