മലയാള സിനിമയില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഛായാഗ്രഹകനാണ് ഷാജി കുമാര്‍. വിനയന്‍, ഷാജി കൈലാസ്, ജോഷി, വൈശാഖ്, അനില്‍ ബാബു തുടങ്ങി നിരവധി മികച്ച സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച ആള്‍ കൂടിയാണ് അദ്ദേഹം.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മമ്മൂട്ടിയുടെ വേഷം, നസ്രാണി, പോക്കിരി രാജ, ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍, രാജാധിരാജ, മധുരരാജ എന്നീ സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്തത് ഷാജി ആയിരുന്നു.
മോഹന്‍ലാലിന്റെ സിനിമകളായ പുലിമുരുകന്‍, നരന്‍, ബാബ കല്യാണി, റെഡ് ചില്ലീസ്, ഒടിയന്‍, ഇട്ടിമാണി; മെയ്ഡ് ഇന്‍ ചൈന എന്നീ സിനികള്‍ക്ക് ക്യാമറ ചലിപ്പിച്ചതും ഷാജി കുമാര്‍ തന്നെയാണ്. ഒപ്പം പൃഥ്വിരാജ് സുകുമാരന്‍, ജയറാം, കുഞ്ചാക്കോ ബോബന്‍, ദിലീപ് തുടങ്ങിയവരുടെ സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ ക്യാമറക്കണ്ണിലൂടെ നോക്കിയപ്പോള്‍ ഏറ്റവും സുന്ദരനായി തോന്നിയ നടന്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഷാജി കുമാര്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സുന്ദരന്‍ ആരാണെന്ന് ചോദിച്ചാല്‍, എന്നിലെ സൗന്ദര്യ ആസ്വാദകനെ സംബന്ധിച്ചിടത്തോളം തോന്നിയ കാര്യമാണ് ഞാന്‍ പറയുന്നത്. മമ്മൂക്ക സുന്ദരനാണ്. ലാല്‍ സാര്‍ സാറിന്റെ പ്രവര്‍ത്തി കൊണ്ട് സുന്ദരനാണ്.
മമ്മൂക്കയുടെ പ്രവര്‍ത്തി കൊണ്ട് അദ്ദേഹം സുന്ദരനല്ലെന്നല്ല ഞാന്‍ പറയുന്നത് (ചിരി). അവര്‍ എല്ലാം തികഞ്ഞ ആളുകള്‍ തന്നെയാണ്. മമ്മൂക്കയും ലാല്‍ സാറും മാത്രമല്ല, അത്തരത്തില്‍ ഒരുപാട് ആളുകളുണ്ട്.
രാജുവിനെ പല സമയത്തും സുന്ദരനായി തോന്നിയിട്ടുണ്ട്. ചില സമയത്ത് ചില ആംഗിളില്‍ എനിക്ക് നന്നായി ഇഷ്ടപ്പെടും. അതുപോലെ തന്നെയാണ് ഫഹദ് ഫാസിലും. അദ്ദേഹവും നല്ല സുന്ദരനായി തോന്നാറുണ്ട്.
അവരെയൊക്കെ എനിക്ക് സുന്ദരനായി തോന്നുന്നത് ചില ക്യാരക്ടര്‍ കാരണമോ അല്ലെങ്കില്‍ ആംഗിള്‍ കാരണമോ ആകാം. അല്ലാതെ 360 ഡിഗ്രിയില്‍ നോക്കിയിട്ട് എ.ഐ പോലെ പറയാന്‍ എനിക്ക് ആകില്ല (ചിരി). അത്ര ക്ലിയറായി ഞാന്‍ നോക്കാറില്ല,’ ഷാജി കുമാര്‍ പറയുന്നു.
Content Highlight: Shaji Kumar Talks About Mammootty And Mohanlal