ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ടിക് ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.കോടതി ഉത്തരവിന് തുടര്‍ന്ന് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് രാജ്യത്തെ ടെലികോം റെഗുലേറ്ററിന്റെ വക്താവ് അറിയിച്ചത്.
”ടിക് ടോക്കിലേക്കുള്ള അസസ് തടയാന്‍ കോടതി പി.ടി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്,” പാകിസ്താന്‍ ടെലികോം അതോറിറ്റി (പി.ടി.എ) വക്താവ് ഖുറാം മെഹ്റാന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ മോശമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് പരാതിയെ തുടര്‍ന്നാണ് നിരോധനത്തിന് ഉത്തരവിടുന്നതെന്ന് വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഹൈക്കോടതി പറഞ്ഞു.
നിയമവിരുദ്ധവും അധാര്‍മ്മികവും ആയ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പാകിസ്താന്‍ ടിക് ടോക് നിരോധിച്ചിരുന്നിരുന്നെങ്കിലും പിന്നീട് ടിക് ടോകിന്റെ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചിരുന്നു.
നേരത്തെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ജൂണ്‍ 29 നാണ് 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്.
ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക