കോഴിക്കോട്: പോലീസിലെ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്നാണ് രാഷ്ട്രീയ കൊലപാതക കേസുകള്‍ പലതും അട്ടിമറിക്കുന്നതെന്ന് കാരണമെന്ന് ബി.ജെ.പി നേതാവ് പി.എസ്. ശ്രീധരന്‍പിള്ള.
സര്‍ക്കാരിന്റെ സ്വാധീനം കൊണ്ടും മറ്റുസമ്മര്‍ദ്ദങ്ങള്‍കൊണ്ടും പല കേസുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭരണത്തിലിരിക്കുന്നവരുടെ ആജ്ഞയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് അട്ടിമറിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഒരു പോലീസുകാരനും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും പി.എസ്. ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. രജീഷ് ഉള്‍പ്പെട്ട കണ്ണൂരിലെ അഞ്ച് രാഷ്ട്രീയ കൊലപാതകക്കേസില്‍ പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതിയിലും നിയമവാഴ്ചയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനിസം നടപ്പാക്കുന്ന ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.ഐ.എം ആണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.