കോഴിക്കോട്: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന ഇന്റജിലന്‍സ് റിപ്പോര്‍ട്ട് വ്യാജമെന്ന മാതൃഭൂമി റിപോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. കൊട്ടേഷന്‍ സംഘത്തിന്റെ ബൈറ്റ് തേടി പോകുന്ന മാതൃഭൂമി റിപ്പോര്‍ട്ടറുടെ ഈ മാധ്യമ പ്രവര്‍ത്തനം അധമമാണെന്ന് എ.എ റഹീം പറഞ്ഞു.
“ഇന്റലിജെന്‍സ് റിപ്പോര്‍ട് കെട്ടിച്ചമച്ചതാണെന്നും അയാള്‍ പ്രതികരിച്ചതായി “ബ്രെക്കിങ് ന്യൂസ് “പറയുന്നു. ലോകത്തു ഏതെങ്കിലും ഒരു കുറ്റവാളി കോടതിയില്‍ പോലും കുറ്റം ഏറ്റു പറയാറില്ല” പിന്നെയല്ലേ മാധ്യമങ്ങളുടെ മുന്നില്‍ റഹീം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.
ജയരാജന് ഭീഷണിയില്ല, അഥവാ ഉണ്ടെങ്കില്‍ തന്നെ അത് വലിയ സംഭവവുമല്ല, എന്നാണോ മാതൃഭൂമിയുടെ ഭാവം?മാര്‍ക്‌സിസ്‌റ് വിരുദ്ധതയും ചിലപ്പോളൊക്കെ സംഘപരിവാര്‍ പ്രണയവും അവിടെ ചിലര്‍ക്കൊക്കെ കലശലാകുന്നുണ്ടോ?നാടിനുതകുന്നതാകണം മാധ്യമ പ്രവര്‍ത്തനം.കൊട്ടേഷന്‍ സംഘതലവന്റെ പ്രതികരണം ഒന്നാമത്തെ പ്രധാന വാര്‍ത്തയായി ഷെഡ്യൂള്‍ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനെ/പ്രവര്‍ത്തകയെ ഒന്ന് കൂടി ജേര്‍ണലിസം ക്ലാസില്‍ അയച്ചു പഠിപ്പിക്കാന്‍ മാതൃഭൂമി മാനേജ്മെന്റ് തയ്യാറാകണമെന്നും റഹീം പറഞ്ഞു.
Read Also : ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ എടുത്തിട്ടില്ല’; മന:പ്പൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രണൂബ്
സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ക്വട്ടേഷനെന്ന വാര്‍ത്ത വ്യാജമെന്ന് പ്രണൂബ് പറഞ്ഞതായാണ് മാതൃഭൂമി റിപോര്‍ട്ട് ചെയ്യുന്നത്. തന്നെ മന:പ്പൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പ്രണൂബ് പറയുന്നു. രണ്ട് തവണ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്നുമാണ് പ്രണൂപ് പറയുന്നത്. മാതൃഭൂമി എക്‌സ്‌ക്ലൂസിവായിട്ടാണ് വാര്‍ത്ത പുറത്ത് വിട്ടത്.
നേരത്തെ പ്രണൂബാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു ഇന്റജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രണൂബിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടിന് പിന്നില്‍ സി.പി.ഐ.എം ആണെന്നും ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടുവെന്നത് വ്യാജമാണെന്നും പ്രണൂബ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പി ജയരാജനെ കൊലപ്പെടുത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ആര്‍ എസ് എസ് കൊട്ടേഷനെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഇന്നിതാ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആ കൊട്ടേഷന്‍ സംഘത്തലവന്റെ പ്രതികരണം തേടി മാതൃഭൂമി ചാനല്‍.!
“അയാള്‍ നിഷേധിച്ചു”എന്നാണ് മാതൃഭൂമി ബ്രെക്കിങ്. ഇന്റലിജെന്‍സ് റിപ്പോര്‍ട് കെട്ടിച്ചമച്ചതാണെന്നും അയാള്‍ പ്രതികരിച്ചതായി “ബ്രെക്കിങ് ന്യൂസ് “പറയുന്നു. ലോകത്തു ഏതെങ്കിലും ഒരു കുറ്റവാളി കോടതിയില്‍ പോലും കുറ്റം ഏറ്റു പറയാറില്ല. പിന്നെയല്ലേ മാധ്യമങ്ങളുടെ മുന്നില്‍!
ജയരാജന് ഭീഷണിയില്ല, അഥവാ ഉണ്ടെകില്‍ തന്നെ അത് വലിയ സംഭവവുമല്ല, എന്നാണോ മാതൃഭൂമിയുടെ ഭാവം?മാര്‍ക്‌സിസ്‌റ് വിരുദ്ധതയും ചിലപ്പോളൊക്കെ സംഘപരിവാര്‍ പ്രണയവും അവിടെ ചിലര്‍ക്കൊക്കെ കലശലാകുന്നുണ്ടോ?നാടിനുതകുന്നതാകണം മാധ്യമ പ്രവര്‍ത്തനം. കൊട്ടേഷന്‍ സംഘതലവന്റെ പ്രതികരണം ഒന്നാമത്തെ പ്രധാന വാര്‍ത്തയായി ഷെഡ്യൂള്‍ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനെ/പ്രവര്‍ത്തകയെ ഒന്ന് കൂടി ജേര്‍ണലിസം ക്ലാസില്‍ അയച്ചു പഠിപ്പിക്കാന്‍ മാതൃഭൂമി മാനേജ്മെന്റ് തയ്യാറാകണം.