മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു ഗായത്രി അരുണ്‍. ചിത്രത്തിലെ ഗായത്രിയുടെ കഥാപാത്രത്തിന് പ്രേക്ഷക പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.
പരസ്പരം എന്ന ഹിറ്റ് സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. വണ്‍ എന്ന ചിത്രത്തിനൊപ്പം തന്നെ ഗായത്രിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ വണ്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങളും ഗായത്രി അഭിനയിച്ച പരസ്പരം സീരിയലിലെ ചില രംഗങ്ങളും വിജയ് നായകനായ തെരി സിനിമയിലെ ചില ഡയലോഗുകളും കൂട്ടിച്ചേര്‍ത്ത് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിലര്‍.
വണ്‍ സിനിമയിലെ പൊലീസ് സ്റ്റേഷന്‍ സീനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സ്റ്റേഷനില്‍ നില്‍ക്കുന്ന ഗായത്രിയുടെ കഥാപാത്രം സ്റ്റേഷനിലെത്തുന്ന പൊലീസുകാരനോട് ഇത് കള്ളക്കേസാണെന്നും സ്വര്‍ണംമോഷ്ടിച്ചെന്ന കേസാണെന്നും പറയുമ്പോള്‍ നിങ്ങളെ വേറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ജാര്‍ഖണ്ഡില്‍ ഐ.പി.സ് ട്രെയിനിങ്ങില്‍ നമ്മള്‍ ഒരുമിച്ചായിരുന്നല്ലോ എന്ന തെരി സിനിമയിലെ ഡയലോഗ് ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ശേഷം പരസ്പരം സീരിയലിലെ ദീപ്തി ഐ.പി.എസിന്റെ വിഷ്വലുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ എഡിറ്റ് ചെയ്തത്.
എഡിറ്റിങ് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഗായത്രി തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: One Movie gayathri Arun Paraspram Serial Editing Video