ബീഹാറില്‍ വാക്‌സിനില്ലാതെ, ശൂന്യമായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ്; വിവാദമായതോടെ നഴ്‌സിനെതിരെ നടപടി
national news
ബീഹാറില്‍ വാക്‌സിനില്ലാതെ, ശൂന്യമായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ്; വിവാദമായതോടെ നഴ്‌സിനെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th June 2021, 3:29 pm

പട്‌ന: ബീഹാറില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പില്‍ ഗുരുതര പാളിച്ച. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് മരുന്നില്ലാത്ത ശൂന്യമായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയം വിവാദമായതോടെ നഴ്‌സിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നഴ്‌സ് ഒരു പുതിയ സിറിഞ്ച് പുറത്തെടുക്കുകയും വാക്‌സിന്‍ ഇല്ലാതെ തന്നെ ആളെ കുത്തിവെയ്ക്കുകയും ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

സുഹൃത്തുക്കള്‍ പറഞ്ഞ ശേഷമാണ് കുത്തിവെപ്പെടുത്ത ആളും ശൂന്യമായ വാക്‌സിനില്ലാതെയാണ് കുത്തിവെപ്പ് നടത്തിയതെന്ന് അറിഞ്ഞത്.

കുത്തിവെപ്പെടുക്കുമ്പോള്‍ സുഹൃത്തിന്റെ പ്രതികരണം കാണാന്‍ വേണ്ടിയാണ് താന്‍ വീഡിയോ എടുത്തതെന്നും പിന്നീട് നോക്കുമ്പോഴാണ് വാക്‌സിനില്ലാതെയാണ് സിറിഞ്ച് കുത്തിവെച്ചതെന്ന് മനസ്സിലായതെന്നുമാണ് വീഡിയോ എടുത്ത ആള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: On Camera, “Empty” Syringe Used To Vaccinate Man in Bihar