Cricket
ഇങ്ങനെയൊരു നാണക്കേട് ടി-20 ചരിത്രത്തിലാദ്യം; ആദ്യ കളിയിൽ തന്നെ ഒമാന് കിട്ടിയത് ഒടുക്കത്തെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 03, 03:19 am
Monday, 3rd June 2024, 8:49 am

ഐ.സി.സി ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാന്‍ നമീബയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നമീബിയ നേടിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു.

നമീബിയ ബൗളിങ്ങില്‍ റൂബന്‍ ട്രമ്പല്‍മാന്‍ നാല് വിക്കറ്റും ഡേവിഡ് വീസ് മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസ് രണ്ട് വിക്കറ്റും ബെര്‍ണാട് സ്‌കോല്‍ട്സ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒമാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

39 പന്തില്‍ 34 റണ്‍സ് നേടിയ ഖാലിദ് കാലിയാണ് ഒമാന്‍ ബാറ്റിംഗ് നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 22 നേടിയ സീഷാന്‍ മഖ്സൂധും മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ആറ് ഒമാന്‍ താരങ്ങളാണ് എല്‍.ബി.ഡബ്യൂ ആയി പുറത്തായത്. കശ്യപ് പ്രജാപതി 0(1), ആക്യൂബ് ഇലിയാസ് 0(1), സീശാന്‍ മസ്‌ക്യൂദ് 22(20), മുഹമ്മദ് നദീം 6(10), മെഹ്‌റന്‍ ഖാന്‍ 7(??, ഖലീമുള്ള 2(3) എന്നിവരാണ് എല്‍.ബി.ഡബ്യൂ ആയി മടങ്ങിയത്.

ഇതിനു പിന്നാലെ ഒരു മോശം നേട്ടവും ഒമാന തേടിയെത്തിയിരിക്കുകയാണ്. മെന്‍സ് ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ആറ് താരങ്ങള്‍ എല്‍.ബി.ഡബ്യൂ ആവുന്ന ആദ്യ ടീം എന്ന മോശം നേട്ടമാണ് ഒമാന്‍ സ്വന്തമാക്കിയത്.

Content Highlight: Oman create a unwanted record in T20