ലഖ്‌നൗ: മേല്‍ ജാതിക്കാരുടെ കാല്‍തൊട്ട് വണങ്ങാന്‍ വിസമ്മതിച്ചതിന് ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ട കുടുംബത്തിന് ക്രൂരമര്‍ദനം. ഇതേ കുടുംബത്തിലെ ഒരു യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു.
ലഖ്‌നൗ: മേല്‍ ജാതിക്കാരുടെ കാല്‍തൊട്ട് വണങ്ങാന്‍ വിസമ്മതിച്ചതിന് ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ട കുടുംബത്തിന് ക്രൂരമര്‍ദനം. ഇതേ കുടുംബത്തിലെ ഒരു യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു.
യു.പിയിലെ ചിത്രകൂട് ജില്ലയിലാണ് ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മേല്‍ ജാതിക്കാരനായ ആളുടെ വീടിന് മുന്നില്‍ നിന്ന് എന്തിനാണ് ഭക്ഷണം കഴിച്ചതെന്ന് ചോദിച്ച് ഒരാള്‍ തന്നെ ശൂദ്രനെന്ന് വിളിച്ചതായി അക്രമത്തില്‍ പരിക്കേറ്റ യുവാവ് പറഞ്ഞു.
പരിക്കേറ്റവരില്‍ ഒരാളായ വിഷ്ണുകാന്ത് എന്ന യുവാവാണ് മാധ്യമങ്ങളോട് അക്രമസംഭവം വിവരിച്ചത്. താന്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒരാള്‍ തന്നെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താഴ്ന്ന ജാതിക്കാര്‍ ബ്രാഹ്‌മണരെ അനുസരിക്കണം. ഇതുവഴി കടന്ന് പോകുമ്പോള്‍ തങ്ങളുടെ കാല്‍തൊട്ട് വഴങ്ങണമെന്നും ഇവര്‍ പറഞ്ഞതായി വിഷ്ണുകാന്ത് പറഞ്ഞു. തുടര്‍ന്ന് കാല്‍തൊട്ട് വണങ്ങാന്‍ പറഞ്ഞപ്പോള്‍ നിരസിച്ചതിന് തന്നെ അവര്‍ മര്‍ദിച്ചെന്നും വിഷ്ണുകാന്ത് കൂട്ടിച്ചേര്‍ത്തു.
‘ അയാള്‍ എന്നോട് കാല്‍തൊട്ട് വണങ്ങാന്‍ ആജ്ഞാപിച്ചു. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ മറ്റ് ഉയര്‍ന്ന ജാതിക്കാരെ വിളിച്ച് എന്നെ മര്‍ദിച്ചു. ഇവരെ തടയാന്‍ ശ്രമിച്ച എന്റെ രണ്ട് സഹോദരന്മാരെയും അവര്‍ മര്‍ദിച്ചു.
എന്നെ രക്ഷിക്കാന്‍ വന്ന എന്റെ സഹോദരിയെ അവര്‍ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു,’ വിഷ്ണുകാന്ത് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ തങ്ങളെ പിന്തുടണര്‍ന്ന് വന്ന് അക്രമികള്‍ വീടുകള്‍ തകര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. അമിത് മിശ്ര, അജിത് മിശ്ര, ഗൗരവ് മിശ്ര, ഉമാകാന്ത് മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
Content Highlight: OBC family attacked, woman molested for refusing to touch Brahmins’ feet in UP