പോസ്റ്റ് പിന്‍വലിക്കില്ല; ബിനോയ് കോടിയേരിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചത് ബോധപൂര്‍വം; വിശദീകരണവുമായി ഒ. അബ്ദുള്ള
തിരുവനന്തപുരം: ബിനോയ് കോടിയേരിയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് പിന്‍വലിക്കില്ലെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ള. ബോധപൂര്‍വം തന്നെയാണ് ബിനോയ് കോടിയേരിയെ ഇസ് ലാമിലേക്ക് ക്ഷണിച്ചതെന്നും ഒ. അബ്ദുള്ള പറയുന്നു.
മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ട് പല തരത്തിലും ഒളിച്ചുനടക്കുന്ന ബിനോയ് കോടിയേരിയെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രനെ, അദ്ദേഹത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചുകൊണ്ട് താന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയാണ്.
അദ്ദേഹത്തിന് മുന്‍പില്‍ ഇപ്പോഴത്തെ രീതിയില്‍ ഒരു പരിഹാരമേയുള്ളൂ. വേറെ മറ്റ് പരിഹാരങ്ങളുണ്ടാകാം പോയി ആത്മഹത്യ ചെയ്യാം, എന്നാല്‍ അത് പരിഹാരമല്ല. കോടതിയില്‍ നിന്ന് കോടതിയിലേക്ക് സാങ്കേതികമായി നീങ്ങിക്കൊണ്ടിരിക്കാം, അതും പരിഹാരമല്ല. ഒരാളുടെ മാനസിക സംഘര്‍ഷത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിച്ച് നമുക്ക് നിര്‍ദേശിക്കാന്‍ കഴിയുന്ന ഒരു നിര്‍ദേശം മുന്‍പില്‍ വെക്കുന്നു.
അദ്ദേഹത്തെ ആരും നിര്‍ബന്ധിക്കുന്നില്ല. ഒരുപക്ഷേ നമ്മള്‍ ഈ പറയുന്ന കാര്യം അദ്ദേഹം അറിഞ്ഞുകൊള്ളണമെന്നുപോലുമില്ല. എന്നാലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമികമായി ചിന്തിക്കുവാന്‍, ഒരു പക്ഷേ അയാള്‍ പരിശുദ്ധനായി മാറിയേക്കാം.
ഒരാളുടെ ജീവിതത്തില്‍ കുറേ വ്യതിയാനങ്ങള്‍ സംഭവിച്ചു. അത്തരത്തിലുള്ള ആളുകളെ അതേ രീതിയില്‍ തന്നെ തുടരാന്‍ വിടുകയാണോ പരിഹാരം. അതുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് മുന്‍പില്‍ നിര്‍ദേശം ഉന്നയിക്കാനുണ്ട്.
എനിക്ക് വട്ടാണെന്നും ലൂസാണെന്നും പറഞ്ഞ് നിരവധി പേര്‍ വരുന്നു. നിങ്ങള്‍ ഈ വക ചപ്പടാച്ചികള്‍ പറയരുത്. ഞാന്‍ എന്തിന് ബിനോയ് കോടിയേരിയെ ക്ഷണിച്ചു അതാണ് പറയേണ്ടത്.
ഇസ്‌ലാമിന് രണ്ട് രീതിയുണ്ട്. ഒരാളെ ഇസ്‌ലാമിലേക്ക് വന്ന ശേഷം അയാളെ സംസ്‌ക്കരിച്ച് എടുക്കുക. അയാളോട് ഇങ്ങോട്ട് പോരൂ. താങ്കള്‍ ഇപ്പോള്‍ കൂട്ടിയത് ബീഹാറില്‍ നിന്നാണ്. അടുത്ത തവണ മധ്യപ്രദേശില്‍ നിന്നും പിന്നീട് ഉത്തര്‍പ്രദേശില്‍ നിന്നോ അല്ലെങ്കില്‍ അതുവേണ്ടെന്ന് തോന്നുകയാണെങ്കില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഓരോ പെണ്‍കുട്ടികളെ കൂടെക്കൂട്ടിത്തരാം ഇസ്‌ലാമിലേക്ക് വരൂ എന്നല്ല പറയുന്നത്. ഇസ്ലാമിലേക്ക് വന്ന് ജീവിതം ഒന്ന് മാറ്റിയെടുത്ത് മുന്‍പ് കഴിഞ്ഞ ജീവിതത്തില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ജീവിതം അതിന് ഉപയുക്തമായ ഒരുപാട് സംഗതികള്‍ ഇസ്‌ലാമിലുണ്ട്.”- എന്നായിരുന്നു ഒ. അബ്ദുള്ള ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്.
ഇത്തരത്തിലുള്ള ആളുകളെ നന്നാക്കിയെടുക്കാന്‍ ഇസ്ലാമാണ് ഉചിതമെന്നും സ്വാതന്ത്രത്തോടെ ജീവിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തിലുള്ള വിശാലമായ ചിന്താഗതി സൂക്ഷിക്കുന്ന മതമാണ് ഇസ്‌ലാമെന്നും അതിനാല്‍ ബിനോയ് കോടിയേരിക്ക് വേണമെങ്കില്‍ ഇസ്‌ലാം സ്വീകരിക്കാമെന്നുമാണ് ഒ അബ്ദുള്ള അഭിപ്രായപ്പെടുന്നത്. നടന്‍ ധര്‍മേന്ദ്രയെ മാതൃകയാക്കി ഇസ്‌ലാം പരീക്ഷിക്കാനും പരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടൂ എന്നുമാണ് ഒ അബ്ദുള്ള പറയുന്നത്.