ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും.
ഇപ്പോഴിതാ പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശ്രീലങ്കയ്ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്. പരിശീലനത്തിനിടെ ലങ്കന്‍ താരം നുവാന്‍ തുഷാരയ്ക്ക് പരിക്കേറ്റ് പുറത്തായി. താരത്തിന് പകരക്കാരനായി ദില്‍ശന്‍ മധുശങ്കയെ ടീമില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഇന്നലെ രാത്രി പരിശീലനത്തിന്റെ ഫീല്‍ഡിങ്ങിനിടെ തുഷാരയുടെ ഇടത് തള്ളവിരലിന് പരിക്കേറ്റതിനാല്‍ ഇന്ത്യക്കെതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ പങ്കെടുക്കില്ല. ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താരത്തിന്റെ ഇടതു തള്ളവിരലിന് ഒടിവ് ഉണ്ടെന്നാണ് കാണിക്കുന്നത്,’ ശ്രീലങ്ക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
🚨 Nuwan Thushara will not take part in the T20I series, as the player suffered an injury to his left thumb while fielding during practices last night.
A medical report obtained shows a fracture on the player’s left thumb.
Dilshan Madushanka comes into the squad as a… pic.twitter.com/6pq0CzRqy2
— Sri Lanka Cricket 🇱🇰 (@OfficialSLC) July 25, 2024
ശ്രീലങ്കയ്ക്കായി കുട്ടി ക്രിക്കറ്റില്‍ 11 മത്സരങ്ങളില്‍ പന്തെറിഞ്ഞ നുവാന്‍ 19 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 14.57 ആവറേജിലും 7.95 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കഴിഞ്ഞ ടി-20 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും എട്ട് വിക്കറ്റുകളും താരം നേടിയിരുന്നു.
നേരത്തേ ദുഷ്മന്ത് ചമീരയും ശ്രീലങ്കയുടെ സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു. സമീരയ്ക്ക് പകരക്കാരനായി അസിത ഫെര്‍ണാണ്ടസിനെയാണ് ശ്രീലങ്ക തെരഞ്ഞെടുത്തത്.
മാറ്റങ്ങള്‍ വരുത്തിയ ശ്രീലങ്കന്‍ സ്‌ക്വാഡ്
ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസ്സങ്ക, കുശാല്‍ ജനിത്ത് പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡീസ്, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ദാസുന്‍ ഷനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചമിന്ദു വിക്രമന്‍, മതീശന്‍ വിക്രമസിങ്, അസിത ഫെര്‍ണാണ്ടോ, ബിനുറ ഫെര്‍ണാണ്ടോ.
Content Highlight: Nuvan Thushara Ruled Out Srilanka Squad Against India Series