Kerala News
കോട്ടയത്ത് പൊതുവഴിയില്‍ നഗ്‌നതാ പ്രദര്‍ശനം; ദൃശ്യങ്ങളെടുത്ത് പ്രതിഷേധിച്ച് പെണ്‍കുട്ടി; യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 02, 05:59 pm
Sunday, 2nd July 2023, 11:29 pm

കോട്ടയം: പൊതുവഴിയില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചിങ്ങവനം മന്ദിരം സ്വദേശി സിബിയെ പിടിയിലായത്. കോട്ടയം സ്വദേശിയായ പത്തൊന്‍പതുകാരിക്ക് നേരെയാണ് ബൈക്കില്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച്
ഹെല്‍മെറ്റ് ധരിച്ചെത്തിയ സിബി നഗ്നതാപ്രദര്‍ശനം നടത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.50ഓടെ ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡില്‍വെച്ചായിരുന്നു സംഭവം. ദുരനുഭവം നേരിട്ട പെണ്‍കുട്ടി യുവാവിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു.

പെണ്‍കുട്ടി നടന്നുവരുന്നതുകണ്ട് ജനനേന്ദ്രിയം പുറത്തിട്ട് സ്വയംഭോഗം നടത്തുകയായിരുന്നു യുവാവ്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. തുടര്‍ന്ന് ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.