കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും സിദ്ദീഖും കൂറുമാറിയതില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നാണ് എന്‍.എസ് മാധവന്‍ കുറിച്ചത്.
ബൈബിളില്‍ യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത ആളാണ് യൂദാസ്. സിദ്ദീഖും ഭാമയും കൂറുമാറിയതിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട് സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.
ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കര്‍ ഇടവേളബാബു എന്നിവരും കേസില്‍ കൂറുമാറിയിരുന്നു. സഹപ്രവര്‍ത്തകയോട് എങ്ങനെയാണ് വഞ്ചന നടത്താന്‍ കഴിയുന്നതെന്നാണ് രമ്യ നമ്പീശന്‍ ചോദിച്ചത്.
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം. pic.twitter.com/uRmRG8SpGm
— N.S. Madhavan (@NSMlive) September 18, 2020
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് വീണ്ടും ട്രെന്റിംഗ് ആയിരിക്കുകയാണ്. രമ്യ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു, സയനോര തുടങ്ങിയവരെല്ലാം നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: ns madhavan against actors turned hostiles