'അതിഥി തൊഴിലാളികളുടെ കൈകളിലേക്ക് ഒരു സഹായവും എത്തുന്നില്ല'; പി.എം കെയേഴ്‌സിനെതിരെ പി. ചിദംബരം
national news
'അതിഥി തൊഴിലാളികളുടെ കൈകളിലേക്ക് ഒരു സഹായവും എത്തുന്നില്ല'; പി.എം കെയേഴ്‌സിനെതിരെ പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2020, 2:10 pm

ന്യൂദല്‍ഹി: ലോക് ഡൗണ്‍ കാരണം ദുരിതം അനുഭവിക്കുന്ന അതിഥിതൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പി.എം കെയേഴ്‌സ് ഫണ്ടിന്റെ ഗുണം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരം.

പി.എം കെയേഴ്‌സ് അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ആ പണം അഥിതി തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും പൊതുവായ തെറ്റുകള്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വരുമാന സ്രോതസ്സും ഇല്ലെങ്കില്‍ അഥിതിതൊഴിലാളികള്‍ എങ്ങനെ അതിജീവിക്കും എന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.

‘എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഒരു അഥിതി തൊഴിലാളിയുടെ അവസ്ഥ നോക്കാം. ഗ്രാമത്തില്‍ ജോലികളൊന്നുമില്ല. അവര്‍ക്ക് ജോലിയോ വരുമാനമോ ഇല്ല. അവര്‍ എങ്ങനെ അതിജീവിച്ച് കുടുംബത്തെ സഹായിക്കും?’ അദ്ദേഹം ചോദിച്ചു.

അതിഥിതൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് നേരത്തേയും ചിദംബരം രംഗത്തെത്തിയിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ച ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയതിന് പിന്നാലെയും ചിദംബരം വിമര്‍ശനം ഉന്നയിച്ചിരുന്നു.

എം.എസ്.എം.ഇ പാക്കേജൊഴികെ ബാക്കിയെല്ലാത്തിലും നിരാശനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

20 ലക്ഷം കോടിയുടെ പാക്കേജില്‍ 3.6 ലക്ഷം കോടി മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളുവെന്നും ബാക്കി 16.4 ലക്ഷം കോടി രൂപ എവിടെയെന്നും ചിദംബരം ചോദിച്ചു.