ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബ്ബിലേക്ക് ഒരു വിദേശതാരത്തിന്റെ കൂടി സൈനിങ് പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ട്. ഒറ്റ മത്സരം കളിച്ച് ക്ലബ് വിട്ട സില്‍വസ്റ്റര്‍ ഈഗ്ബണ്‍ പകരക്കാരനായാണ് പുതിയ താരത്തെ സൈന്‍ ചെയ്യിച്ചതെന്നാണ് സൂചന.
സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ലാറ്റിനമേരിക്കന്‍ സ്‌ട്രൈക്കറാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഭാഗമാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
Good News for the Highlanders ❤️🖤🤍
Any guess who might he be 👀#NEUFC #NorthEastUnitedFC #HeroISL #IndianFootball #allindiafootball pic.twitter.com/Nym2u9eO5e
— All India Football (@AllIndiaFtbl) November 3, 2022
ഇക്കുറി നോര്‍ത്ത് ഈസ്റ്റ് ഏറ്റവുമവസാനം നടത്തിയ വിദേശസൈനിങ്ങായിരുന്നു സില്‍വസ്റ്ററിന്റേത്. സീസണ്‍ തുടങ്ങിയതിന് ശേഷമാണ് നൈജീരിയന്‍ സ്‌ട്രൈക്കര്‍ ക്ലബിനൊപ്പം ചേര്‍ന്നത്.
ഐ.എസ്.എല്‍ 2022-23 സീസണിലെ മത്സരങ്ങള്‍ നടന്നുക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി താരം ക്ലബ്ബ് വിടുകയായിരുന്നു.
നിലവാരം കുറഞ്ഞ സൗകര്യങ്ങളാണ് സംഘാടകര്‍ തങ്ങള്‍ക്കായി ഒരുക്കിയതെന്നും മോശം താമസ സൗകര്യവുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണെന്നും ഉന്നയിച്ചാണ് സില്‍വസ്റ്റര്‍ ക്ലബ്ബ് വിട്ടതെന്ന് ഖേല്‍ നൗ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
NorthEast United FC have completed the signing of a new striker to replace Sylvester Igboun. He is from South America. Cheers#IndianFootball #ISL #NEUFC
— Marcus Mergulhao (@MarcusMergulhao) November 3, 2022
വിസാ പ്രശ്നങ്ങള്‍ കാരണം ഗുവാഹത്തിയിലെത്താന്‍ വൈകിയ താരത്തിന് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ആദ്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ മത്സരത്തിലെ അവസാന മിനിട്ടുകളിലാണ് സില്‍വസ്റ്റര്‍ ക്ലബ് അരങ്ങേറ്റം കുറിച്ചത്.
കളത്തിലിറങ്ങി കുറഞ്ഞ സമയം കൊണ്ട് തന്നെ മികച്ച് പ്രകടനം പുറത്തെടുത്ത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ താരമാണ് സില്‍വസ്റ്റര്‍. ഈസ്റ്റ് ബംഗാളിനെതിരെ വേഗതയേറിയ ‘ഓണ്‍-ദി-ബോള്‍’ മൂവ്മെന്റ്സാണ് താരം കാഴ്ച വെച്ചത്.
തന്റെ തന്ത്രപരമായ മുന്നേറ്റത്തിലൂടെ ടീമിനെ ജയത്തിലേക്ക് നയിക്കുന്ന സില്‍വസ്റ്റര്‍ ഈഗ്ബണിനെ പോലൊരു താരത്തിന്റെ അഭാവം മറികടക്കാനാണ് നോര്‍ത്ത് ഈസ്റ്റ് പുതിയ സൈനിങ് നടത്തിയത്. പുതിയ താരം ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഐ.എസ്.എല്‍ പ്രേമികള്‍.
Content Highlights: NorthEast United FC have completed the signing of a new striker to replace Sylvester Igboun