Advertisement
Kerala News
ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ല: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 10, 02:35 am
Sunday, 10th February 2019, 8:05 am

തിരുവനന്തപുരം: ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം രാജ്യത്ത് അത്ര ശക്തമല്ലല്ലോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഇടതുപക്ഷസാന്നിധ്യം എന്ത് മാറ്റമുണ്ടാക്കുമെന്ന് ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എസ്.ടി.എ സംസ്ഥാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ജനക്ഷേമകരമായ ഒട്ടേറെ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ ഇടതുപക്ഷ ഇടപെടല്‍ വഴിയൊരുക്കി. ആ വഴിക്കാണ് ഇന്ന് ദേശീയ രാഷ്ട്രീയം തിരിഞ്ഞിരിക്കുന്നത്.”

ALSO READ: ബി.ജെ.പിയെ വെല്ലുവിളിച്ച് പി.പി.മുകുന്ദൻ; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

രാജ്യം നേരിടുന്ന വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. മോദിക്കും കൂട്ടര്‍ക്കും ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ നിയന്ത്രണം കൈവന്നാല്‍ മതനിരപേക്ഷതയും ജനാധിപത്യവും തകരും. ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്‌കാരമാണ് കേരളത്തിന്റേത്. അത് നിലനിര്‍ത്താനാകണമെന്നും അദ്ദേഹം പറഞ്ഞു.




“കോടികള്‍ വിലയിടുന്നതിന് അനുസരിച്ച് രാഷ്ട്രീയനിലപാട് എടുക്കുന്ന ആഭാസന്മാര്‍ പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമായി നിലകൊള്ളുന്നുണ്ട്. അവര്‍ ഒരിക്കലും ജനപ്രതിനിധികളായി വന്നുകൂടാ. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.”

ALSO READ: അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ?; എ.കെ ആന്റണിയോട് കെ.എസ്.യു

നാടിനെ ഇരുണ്ടനാളുകളിലേക്ക് തള്ളിയിടാനുള്ള പരിശ്രമങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

WATCH THIS VIDEO: