സൈമ പുരസ്‌കാരവേദിയിലെത്തിയ നിവിന്‍ പോളിയെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് താരം പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനായി എത്തിയതായിരുന്നു നിവിന്‍ പോളി. ഇതോടെ താരത്തിന്റെ പുരസ്‌കാര നേട്ടവും പുതിയ ലുക്കും ആഘോഷമാക്കുകയാണ് ആരാധകര്‍.
View this post on Instagram
നിവിന്റെ ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏത് ചിത്രത്തിന് വേണ്ടിയാണ് എന്ന അന്വേഷണത്തിലാണ് ആരാധകരും സമൂഹമാധ്യമങ്ങളും. പടവെട്ട് എന്ന ചിത്രത്തിന് വേണ്ടി നിവിന്‍ നേരത്തെ നടത്തിയ തയ്യാറെടുപ്പുകള്‍ എല്ലാം വാര്‍ത്തയായിരുന്നു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ‘കനകം കാമിനി കലഹം’
ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘പടവെട്ട്’ രാജീവ് രവിയുടെ ‘തുറമുഖം’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തു വരാനുള്ളത്.
കനകം കാമിനി കലഹം. ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ഈ മാസം തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.
തന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ് മൂത്തോനാണെന്ന് താരം മുന്‍പേ പറഞ്ഞിരുന്നു.
‘ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തതയാര്‍ന്ന വേഷമാണ് മൂത്തോനിലേത്. വളരെയധികം എഫേര്‍ട്ട് വേണ്ടി വന്ന കഥാപാത്രമാണ് അത്. ഏറെ കടപ്പാടുള്ളത് സംവിധായക ഗീതുമോഹന്‍ദാസിനോട് തന്നെയാണ്. മൂത്തോന്റെ സബ്ജക്ട് ഗീതു പറഞ്ഞപ്പോള്‍ തന്നെ ഒരു ആവേശം ജനിച്ചിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ കഥാപാത്രത്തെ ആഴത്തില്‍ പഠിക്കുവാന്‍ സാധിച്ചു. എന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ ഏതെന്ന് ചോദിച്ചാല്‍ അത് മൂത്തോന്‍ തന്നെയായിരിക്കും. വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രവും മൂത്തോനായിരിക്കും’, നിവിന്‍ പോളി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Nivin Pauli New Look