തിരുവനന്തപുരം: റേഷന്‍ കടകളില്‍ അരി പൂഴ്ത്തി വെച്ച് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുതലെടുപ്പ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വോട്ട് കിട്ടാന്‍ വേണ്ടി അരി പൂഴ്ത്തിവെക്കുകയും തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി ആരെ പറ്റിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
വിഷുവിന് കൊടുക്കേണ്ട കിറ്റ് ആറാം തീയ്യതി കഴിഞ്ഞ് കൊടുത്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
” മൂന്നാഴ്ചയായി റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട അരി പൂഴ്ത്തിവെച്ചത് ഈ മുഖ്യമന്ത്രി അല്ലേ?, വോട്ട് കിട്ടാന്‍ വേണ്ടി അരി പൂഴ്ത്തിവെക്കുകയും തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി ആരെ പറ്റിക്കാനാണ്.
ആടിനെ പട്ടിയാക്കരുത്. ആദ്യമായി ഓണക്കിറ്റ് കൊടുത്തത് യു.ഡി.എഫാണ്.വിഷുവിന് കൊടുക്കേണ്ട കിറ്റ് ആറാം തീയ്യതി കഴിഞ്ഞ് കൊടുത്താല്‍ എന്താണ് കുഴപ്പം. ഒരു മാസമായി കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയ നേതാവാണ് പിണറായി വിജയന്‍,” രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി-സി.പി.ഐ.എം കൂട്ടുകെട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിതിന്‍ ഗഡ്കരിയെ പാലമായി ഉപയോഗിച്ചുകൊണ്ട് പിണറായി വിജയന്‍ ബി.ജെ.പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
”ബി.ജെ.പിയുടെ യഥാര്‍ത്ഥ ഏജന്റ് പിണറായി വിജയനാണ്. ലാവ്‌ലിന്‍ കേസ് 26 തവണ സുപ്രീം കോടതിയില്‍ മാറ്റിവെച്ചത് കണ്ടാല്‍ തന്നെ മനസിലാകില്ലേ. ഇവിടെയുള്ള എല്ലാ തരത്തിലുള്ള അന്വേഷണ നടപടികളെയും മരവിപ്പിച്ചത് ബി.ജെ.പിയുമായിട്ടുള്ള പിണറായിയുടെ കൂട്ടുകെട്ടാണ്.
നിതിന്‍ ഗഡ്കരിയെ പാലമായി ഉപയോഗിച്ചുകൊണ്ട് പിണറായി വിജയന്‍ ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണ്. ബാലശങ്കര്‍ പറഞ്ഞതുപോലെ കേരളത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ട്. അത് യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെക്കുകയാണ്,” രമേശ് ചെന്നിത്തല പറഞ്ഞു.