നിരവധി സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് നിഷാന്ത് സാഗര്‍. ഏഴുനിലപന്തല് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 2008ല്‍ സണ്ണി ലിയോണ്‍ ലീഡ് റോളിലുള്ള പൈറേറ്റ്സ് ബ്ലഡ് എന്ന ചിത്രത്തിലും നിഷാന്ത് അഭിനയിച്ചിട്ടുണ്ട്.
സണ്ണി ലിയോണിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നിഷാന്ത്. സണ്ണി ലിയോണിന്റെ സിനിമകള്‍ കണ്ടത് പൈറേറ്റ്സ് ബ്ലഡില്‍ അഭിനയിച്ചതിന് ശേഷമാണെന്നും തനിക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ താരം പറഞ്ഞ് തന്നിട്ടുണ്ടെന്നും കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ നിഷാന്ത് പറഞ്ഞു.
”ഏറ്റവും രസമെന്താണെന്ന് വെച്ചാല്‍ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ അവരുടെ ഒരു പടവും കണ്ടിട്ടില്ലായിരുന്നു. സത്യമായിട്ടും ഞാന്‍ കണ്ടിട്ടില്ല. ഡയറക്ടര്‍ രാമേന്ദ്ര ബാബു സാര്‍ ആയിരുന്നു.
ബാബു സാര്‍ ഇടക്ക് എന്നോട് ചോദിക്കും നിനക്ക് ആള് ആരാണെന്ന് മനസിലായിട്ടില്ലേയെന്ന്. ഇല്ലേ ഏട്ട എനിക്ക് ആരാണെന്ന് മനസിലായിട്ടില്ല. എന്താ സംഭവമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
പതുക്കെ പതുക്കെ അവരെല്ലാം കാര്യങ്ങള്‍ പറഞ്ഞു തന്നു. നാട്ടിലെത്തിയ എന്റെയൊരു ഫ്രണ്ടാണ് ക്ലിയറായി പറഞ്ഞ് തന്നത്. നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് അറിയുമോയെന്ന് ചോദിച്ച് കാര്യങ്ങള്‍ പറഞ്ഞു തന്നു.
അങ്ങനെയാണ് ഞാന്‍ സണ്ണി ലിയോണ്‍ അഭിനയിച്ച സിനിമ ആദ്യമായിട്ട് കാണുന്നത്. പക്ഷേ അതൊന്നുമല്ല അവര്‍. വളരെ നല്ലൊരു ഹ്യൂമന്‍ ബീയിങ്ങാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്.
നമ്മുടെ അടുത്ത് ഒരാള്‍ ഇരിക്കുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയുമല്ലോ അവരെക്കുറിച്ച്. ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞ് തരുമായിരുന്നു. നീ ഇങ്ങനെ മാറി നില്‍ക്കരുതെന്നും ഇങ്ങനെ വേണം കാര്യങ്ങള്‍ ചെയ്യാനെന്നൊക്കെ അവര്‍ പറഞ്ഞു തന്നു,”
അതേസമയം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചതുരമാണ് ഏറ്റവും പുതുതായി പുറത്തിറങ്ങിയ നിഷാന്തിന്റെ ചിത്രം. സ്വാസികയാണ് ചിത്രത്തില്‍ ലീഡ് റോളില്‍ അഭിനയിക്കുന്നത്. റോഷന് മാത്യു, ശാന്തി ബാലചന്ദ്രന്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
CONTENT HIGHLIGHT: nishanth sagar about his experience with acting sunny leone