പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി. ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പിയുടെ വീടുകയറലുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ബി.ജെ.പി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും സൗത്ത് പൊലീസിലുമാണ് ബി.ജെ.പി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും കലാപാഹ്വാനം നടത്തുന്നതിനും കാരണമാവുമെന്ന് കാണിച്ചാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്.
മണിപ്പൂരിന് സമാനമായി പിച്ചാത്തിയും കത്തിയും കൊണ്ട് ഒരു കാരണവശാലും ക്രൈസ്തവരെ കാണാന്‍ പോകരുതെന്നാണ് തനിക്ക് ബി.ജെ.പി പ്രവര്‍ത്തകരോട് പറയാനുള്ളതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.
ദിവസങ്ങളായി പാലക്കാട് ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്‌പോരും മറ്റും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പരാതി.
Content Highlight: BJP files complaint against Rahul Mangkootatil for allegedly inciting riots