ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ “കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന പ്രയോഗത്തെ മറികടക്കാന്‍ മോദി ആരംഭിച്ച് ഞാനും കാവല്‍ക്കാരനാണ് എന്ന ഹാഷ്ടാഗ് ക്യാമ്പയ്‌നിന് തുടക്കത്തില്‍ കല്ലുകടി. ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയിരുന്നു മോദിയുടെ ഹാഷ്ടാഗ് ക്യാമ്പയ്ന്‍. എന്നാല്‍ വായ്പ തട്ടിപ്പു കേസില്‍ ലണ്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ ഫേക്ക് അക്കൗണ്ടും മോദിയുടെ ചേര്‍ന്നതോടെ ക്യാമ്പയ്ന്‍ തിരിച്ചടിക്കുകയായിരുന്നു.
ക്യാമ്പയ്ന്‍ ആരംഭിക്കുന്നതിന് മുമ്പ് മോദി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. “നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു കൊണ്ട് രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും, സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണെന്ന്”.
ഞാനും കാവല്‍ക്കാരനാണ് എന്ന അര്‍ത്ഥം വരുന്ന “മേ ബി ചൗകിദാര്‍” എന്ന ഹാഷ്ടാഗ് പങ്കു വെക്കുന്ന എല്ലാവര്‍ക്കും മോദിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ഒരു ട്വീറ്റ് ലഭിക്കും. “നിങ്ങളുടെ പങ്കാളിത്തം ഈ മുന്നേറ്റത്തെ ശക്തമാക്കി. നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാ” എന്ന ട്വീറ്റ് ആണ് ക്യാമ്പയ്‌നില്‍ പങ്കെടുക്കുന്ന വ്യക്തികളെ ടാഗ് ചെയ്തു കൊണ്ട് മോദി നല്‍കുക.
വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട നീരവ് മോദിയുടെ പേരിലെ ഫേക്ക് അക്കൗണ്ട് ഇതില്‍ പങ്കെടുക്കുകയും, നീരവ് മോദിയെ ടാഗ് ചെയ്ത് മോദിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ട്വീറ്റ് അയക്കുകയും ചെയ്‌തോടെ ഇത് ചര്‍ച്ചയായി. അമളി മനസ്സിലാക്കിയതോടെ മോദിയുടെ അക്കൗണ്ടില്‍ നിന്നും ഉടന്‍ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് കൈവശം വെച്ചിരുന്നു നീരവ് മോദിയുടെ അപരന്‍ ഇത് വീണ്ടും ട്വിറ്ററില്‍ പങ്കു വെക്കുകയായിരുന്നു.
Modi ji deleted the tweet.
Sir main loan maaf pakka samjhu? #MainBhiChowkidar pic.twitter.com/qM9pNgitaM— Chowkidar Nirav Modi (@niiravmodi) March 16, 2019
നീരവ് മോദിയെ ഇന്ത്യയിലേക്ക് അയക്കുന്നതിന് ആവശ്യമായ രേഖകള്‍ ബ്രിട്ടന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയില്ലെന്ന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ നീരവ് മോദിയെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു.