നടന്‍ ബേസില്‍ ജോസഫിനെ കുറിച്ചും വര്‍ക്കിനോടുള്ള അദ്ദേഹത്തിന്റെ പാഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി പൂജ മോഹന്‍രാജ്. ബേസിലിനൊപ്പം സൂക്ഷ്മദര്‍ശിനിയിലും മരണമാസിലും പൂജ വര്‍ക്ക് ചെയ്തിട്ടുണ്ട്.
ബേസിലിന്റെ കൂടെ അഭിനയിക്കുന്നത് ഭയങ്കര രസമാണെന്നും കോ സ്റ്റാറുകളോട് എപ്പോഴും അദ്ദേഹത്തിന് ഒരു എംപതി ഉണ്ടെന്നും പൂജ പറയുന്നു. അയാം വിത്ത് ധന്യ വര്‍മ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂജ.
‘ബേസിലിനെ കുറിച്ച് പറഞ്ഞാല്‍ ബേസില്‍ എപ്പോഴും ഒരു ഫസ്റ്റ് ബെഞ്ചര്‍ ആറ്റിറ്റിയൂഡുള്ള ഒരു മനുഷ്യനാണെന്ന് തോന്നിയിട്ടുണ്ട്. ഐ തിങ്ക് ഹി ഈസ് എ വെരിഗുഡ് സ്റ്റുഡന്റ്.
കഥാപാത്രത്തിന് വേണ്ടി അദ്ദേഹം പ്രിപ്പയര്‍ ചെയ്യും. പക്ഷേ അത് നമ്മള്‍ കാണില്ല. പക്ഷേ പുള്ളിക്കാരന്റെ ഉള്ളില്‍ പണി എന്തൊക്കെയോ നടക്കാറുണ്ട്.
അത് മാത്രമല്ല ബേസിലിന്റെ കൂടെ അഭിനയിക്കുന്നതും വലിയ രസമാണ്. അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്. എനിക്ക് മലയാളത്തില്‍ ചിലവാക്കുകള്‍ ഉടക്കിപ്പോകും.
ചില ഡയലോഗിന്റെ കണ്‍സ്ട്രക്ഷന്‍ ചിലപ്പോള്‍ ശരിയാവില്ല. ചിലപ്പോള്‍ കട്ട് ചെയ്തിട്ട് ആദ്യം തൊട്ട് പോകേണ്ടി വരും. എടാ, ഒന്നുംകൂടി പറഞ്ഞോ നമുക്ക് ഒന്നുകൂടി നോക്കാം എന്ന് പറഞ്ഞ് അത് ശരിയാക്കിക്കും.
ഒരു എംപതി ഉണ്ട്. ഞാന്‍ വലിയ ആള്‍ എന്ന സ്‌പേസില്‍ അല്ല ബേസില്‍ അത് ചെയ്യുന്നത്. ഒരു മ്യൂച്ചല്‍ റെസ്‌പെക്ടോട് കൂടിയാണ് ആ സ്‌പേസ് ഓപ്പണ്‍ അപ്പ് ചെയ്യുന്നത്.
ചില ആള്‍ക്കാരുണ്ട് നമ്മള്‍ വലിയ സംഭവമാണ്, നിങ്ങള്‍ ചെയ്തത് ശരിയായില്ല എന്ന തരത്തില്‍ പെരുമാറുന്നവര്‍. ഇത് ആ രീതിയിലല്ല. അദ്ദേഹം വളരെ ഓര്‍ഗാനിക്കായിട്ടാണ് അത് ചെയ്യുന്നത്.
ബേസിലിന്റെ കാര്യത്തില്‍ എനിക്കത് ഭയങ്കരമായി തോന്നിയിട്ടുണ്ട്. ഇതെല്ലാവരും പഠിക്കണോ എന്ന് ചോദിച്ചാല്‍ അതില്‍ എനിക്ക് ഉത്തരം ഇല്ല. പക്ഷേ എനിക്കത് സഹായമായിട്ടുണ്ട്,’ പൂജ പറഞ്ഞു.
Content highlight: Actress Pooja Mohanraj about Basil Joseph