'രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പ് വരുത്തണം'; അധിക്ഷേപ പരാമര്‍ശവുമായി പി.വി. അന്‍വര്‍
Kerala
'രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പ് വരുത്തണം'; അധിക്ഷേപ പരാമര്‍ശവുമായി പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 9:46 am

പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. ‘രാഹുലിന്റെ ഡി.എന്‍.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നും ഗാന്ധി എന്ന പേര് കൂടെ ചേര്‍ക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍’ എന്നുമാണ് അന്‍വര്‍ പറഞ്ഞത്. മാത്രമല്ല ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗമാണോ രാഹുല്‍ എന്ന് സംശയമുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയ രാഹുല്‍ഗാന്ധി പിണറായി വിജയനെ അറസ്റ്റ് ചെയ്യണം എന്ന രീതിയില്‍ സംസാരിച്ചിരുന്നു.

ഇതിനു പിന്നാലെ ഇടതു നേതാക്കള്‍ രാഹുലിനെതിരെ കാര്യമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ രണ്ടു മുന്നണികളും വമ്പന്‍ പോരിലേക്കാണ് ഇറങ്ങുന്നത്. ഇതോടെ ഇടത് നേതാക്കള്‍ക്കെതിരെ കനത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തും എന്നത് ഉറപ്പാണ്.

Content Highlight: Nilambur M.L.A P.V. Anwar made a controversial remark against Rahul Gandhi