Entertainment
റൊമാന്റിക് സോങ് ഷൂട്ട് ചെയ്യുമ്പോള്‍ ആ നടന്‍ വലിയ നാണക്കാരന്‍; എനിക്ക് ചിരി വരും: നിഖില
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 02:37 pm
Friday, 7th March 2025, 8:07 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് നടി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചിട്ടുണ്ട്.

ശശികുമാര്‍ നായകനായ കിഡാരി എന്ന സിനിമയില്‍ നിഖില വിമലായിരുന്നു നായികയായി എത്തിയത്. ആ സിനിമയിലെ ‘നെഞ്ചുക്കുള്ള നിന്നു കിട്ടു’ എന്ന പാട്ട് ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നിഖില. ലിറ്റില്‍ ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കിഡാരി എന്ന സിനിമയിലെ ‘നെഞ്ചുക്കുള്ള നിന്നു കിട്ടു’ എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് ഒരു നോര്‍മല്‍ ലവ് സോങ് ഷൂട്ട് ചെയ്യുന്നത് പോലെയായിരുന്നു തോന്നിയത്. ആ പാട്ട് ശശികുമാര്‍ സാറിന്റെ കൂടെയായിരുന്നു ഷൂട്ട് ചെയ്തത്.

അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം റൊമാന്റിക്കായ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ വലിയ നാണക്കാരനാണ് (ചിരി). ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ആ നാണം കണ്ടിട്ട് എനിക്ക് ചിരി വരാറുണ്ട്.

പിന്നെ ‘നെഞ്ചുക്കുള്ള നിന്നു കിട്ടു’ എന്ന പാട്ടിനെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അതില്‍ കൊടുക്കുന്ന റിയാക്ഷന്‍സ് ഓര്‍ത്താല്‍ തന്നെ ചിരി വരും. എനിക്ക് സത്യത്തില്‍ ചമ്മല് തോന്നാറില്ല, പലപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരിക,’ നിഖില വിമല്‍ പറയുന്നു.

കിഡാരി:

പ്രസാത് മുരുകേശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2016ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍-മിസ്റ്ററി ചിത്രമാണ് കിഡാരി.

നിഖില വിമലിനും ശശികുമാറിനും പുറമെ നെപ്പോളിയന്‍, വേല രാമമൂര്‍ത്തി, സുജ വരുണി, ഒ.എ.കെ. സുന്ദര്‍, ഹരീഷ് പേരടി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയില്‍ ദര്‍ബുക ശിവയാണ് സംഗീതം നല്‍കിയത്. ചിത്രത്തിലെ മിക്ക പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Nikhila Vimal Talks About  Kidari Movie Song Shooting Experience With Sasikumar