Advertisement
Entertainment news
അന്നവര്‍ ഡയറ്റ് ചെയ്ത് ഭാരം കുറച്ചു, ലുക്ക് മാറ്റി, ഇനി റിവേഴ്‌സ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്: പ്ലസ് ടു സീരീസിനെ പറ്റി നിഖില്‍ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 16, 10:53 am
Sunday, 16th April 2023, 4:23 pm

യൂട്യൂബില്‍ പോപ്പുലര്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സില്‍ ഒന്നാണ് കരിക്ക്. 2018 ല്‍ തുടക്കമിട്ട ചാനലിന്റെ സ്ഥാപകന്‍ നിഖില്‍ പ്രസാദ് ആണ്. ‘തേരാ പാരാ’ എന്ന ആദ്യ സീരിസില്‍ നിന്നാണ് കരിക്കിന്റെ പോപ്പുലാരിറ്റിയുടെ തുടക്കം.

കരിക്കിലെ ജനപ്രീതി ലഭിച്ച സീരീസിലൊന്നായിരുന്നു ‘പ്ലസ് ടു’. ആറ് എപ്പിസോഡുകളില്‍ വന്ന പ്ലസ്ടു കൊവിഡ് വന്നതോടെ നിര്‍ത്തിവെച്ചിരുന്നു. പ്ലസ് ടു സീരിസിന്റെ ബാക്കി ഭാഗങ്ങള്‍ വരാനുള്ള സാധ്യതകളെ പറ്റി പറയുകയാണ് നിഖില്‍ പ്രസാദ്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘രണ്ട് വര്‍ഷം മുന്‍പായിരുന്നു പ്ലസ് ടു അവസാന ഭാഗത്തിന്റെ പകുതി ഷൂട്ടിങ് കഴിഞ്ഞിരുന്നത്. ആ സമയത്താണ് കൊവിഡ് രൂക്ഷമായത്. പകുതിയോളം എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിട്ടാണ് അവിടെ നില്‍ക്കുന്നത്. കൊവിഡ് കുറയുമെന്ന പ്രതീക്ഷയില്‍ ഒരാഴ്ച്ച വരെ ലൊക്കേഷനിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്നു.

അതിന്റെ ബാക്കി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അഭിനേതാക്കള്‍ക്കെല്ലാം രണ്ട് വയസ് കൂടി. അവരുടെ ലുക്ക് മാറി. മൂന്ന് മാസത്തോളം ശരീരഭാരം കുറച്ചാണ് അഭിനേതാക്കള്‍ പ്ലസ്ടു സീരീസിന് വേണ്ടി തയ്യാറായത്.

ബാക്കി ഭാഗം ഷൂട്ട് ചെയ്യണമെങ്കില്‍ അഭിനേതാക്കളുടെ വയസ്, ശരീരം എന്നിവ റിവേഴ്സ് ചെയ്യണം. അത് നിലവിലുള്ള പ്രൊജക്ടുകളെ ബാധിക്കും. എന്നെങ്കിലും അത് ചെയ്യണമെന്നൊക്കെ തമാശക്കിരുന്ന് പറയാറുണ്ട്. പക്ഷേ പ്രായോഗികമായി നടത്താന്‍ പറ്റുമോയെന്ന് അറിയില്ല.

പത്ത് മിനിട്ട് എഡിറ്റ് ചെയ്ത പകുതി എപ്പിസോഡുണ്ട്. റിലീസ് ചെയ്യണമെന്ന് കരുതിയെങ്കിലും പ്രേക്ഷകരില്‍ അത് സംശയങ്ങള്‍ ഉണ്ടക്കാനാണ് ചാന്‍സ്. ബാക്കിയില്ലാതെ ആളുകള്‍ക്ക് ഒരു ഐഡിയ കിട്ടില്ല. ആനിമേഷന്‍ രീതിയില്‍ അവസാന ഭാഗം റിലീസ് ചെയ്യുന്നതിനെപ്പറ്റിയും ആലോചിച്ചിരുന്നു. പ്രേഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് സംശയം. എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് റിലീസ് ചെയ്യും,’ നിഖില്‍ പ്രസാദ് പറഞ്ഞു.

Content Highlight: nikhi;l prasad talks about karikku plus two series