ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗവും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ മുംബൈ ഫീല്‍ഡ് തെരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം മറികടക്കാന്‍ മുംബൈക്ക് 215 റണ്‍സ് ആണ് വേണ്ടത്.
നിക്കോളാസ് പൂരന്റെയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 29 പന്തില്‍ നിന്ന് എട്ട് സിക്‌സറും 5 ഫോറും അടക്കം 75 റണ്‍സ് ആണ് നേടിയത്. 258.62 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് നിക്കോളാസ് പൂരന്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.
മാത്രമല്ല 19 പന്തിലാണ് നിക്കോളാസ് വിന്‍ഡീസ് താരമായ പൂരന്‍ എല്‍.എസ്.ജിക്ക് വേണ്ടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇത് മൂന്നാം തവണയാണ് താരം 20 പന്തില്‍ താഴെ നേരിട്ട് ഫിഫ്റ്റി നേടുന്നത്. ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2024 ഐ.പി.എല്ലില്‍ 20 പന്തില്‍ താഴെ നേരിട്ട് ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം ആകാനാണ് പൂരന് സാധിച്ചത്.
Arjun Tendulkar and Naman Dhir conceded 29-run over against LSG 🤯
പൂരന് പുറമെ രാഹുല്‍ 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സ് ഫോറും വീതം നേടി 55 റണ്‍സ് പൂര്‍ത്തിയാക്കി.
ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിന്‍സ് 28നും ദീപക് 11 നും പുറത്തായി. ശേഷം ആയുഷ് ബദോണി 10 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ ഏഴു പന്തില്‍ 12 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
മുംബൈ ഇന്ത്യന്‍സിനു വേണ്ടി നുവാന്‍ തുഷാര നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് നേടിയത്. സ്പിന്നര്‍ പിയുഷ് ചൗള 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.