ഫര്‍ഹാന്‍ ഫാസില്‍ നായകനായി രാജിവ് രവി സംവിധാനം ചെയ്ത “ഞാന്‍ സ്റ്റീവ് ലോപസ്” എന്ന ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നമ്മുടെ വിതരണ സംവിധാനത്തിന്റെ പ്രത്യേകതകള്‍ കാരണം ചിത്രം കാണാന്‍ ആഗ്രഹിച്ചിട്ടും കാണാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യുന്നതെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ടെലിവിഷന്‍ ചാനലുകളോ ഡി.വി.ഡി വിതരണക്കാരോ ഇതില്‍ താല്‍പര്യം കാണിച്ചില്ലെന്നും സംവിധായകന്‍ പറയുന്നു.
“ഓക്‌സിജന്‍ മീഡിയ” എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 19 നാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ്. “നമ്മുടെ സിനിമാ വിതരണ സമ്പ്രദായത്തിന്റെ പ്രത്യേകതകള്‍ കാരണം “ഞാന്‍ സ്റ്റീവ് ലോപസ്” എന്ന ചിത്രം അതു കാണാനാഗ്രഹിച്ച മുഴുവനാളുകളിലും എത്തിക്കുവാനായില്ല.
ടെലിവിഷന്‍ ചാനലുകളോ ഡിവിഡി വിതരണക്കാരോ അതില്‍ താല്പര്യം കാണിച്ചില്ലെങ്കിലും ഈ സിനിമയെപ്പറ്റി കേട്ടറിഞ്ഞ് ഒരുപാടു പേര്‍ സ്റ്റീവ് ലോപസ് കാണാനാഗ്രഹിക്കുന്നു എന്ന് ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒരു ഡിജിറ്റല്‍ റിലീസിലൂടെ ഈ ചിത്രം ഒരിക്കല്‍ കൂടി അവതരിപ്പിക്കുകയാണ്. ഡിജിറ്റല്‍ റിലീസ് കാണാന്‍ കഴിയുന്ന എല്ലാവരും ഞാന്‍ സ്റ്റീവ് ലോപ്പസ് കാണുകയും അഭിപ്രായമറിയിക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.” രാജീവ് രവി പറയുന്നു.
നമ്മുടെ സിനിമാ വിതരണ സന്പ്രദായത്തിന്റെ പ്രത്യേകതകൾ കാരണം ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രം അതു കാണാനാഗ്രഹിച്ച മുഴുവനാളുകളില…
Posted by Oxygen Media on Saturday, July 4, 2015