Kerala News
പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; ബീച്ചുകളില്‍ സന്ദര്‍ശന സമയം പരിമിതപ്പെടുത്തി; കൂട്ടായ്മകള്‍ക്കും വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 30, 05:16 pm
Wednesday, 30th December 2020, 10:46 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതു സ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

രാത്രി പത്തുമണിക്ക് ശേഷം പുതുവര്‍ഷ പരിപാടികള്‍ നടത്താന്‍ പാടില്ല. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

ആളുകളെ പങ്കെടുപ്പിച്ച് പൊതു പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കൊവിഡ് ഭീതി കണക്കിലെടുത്താണ് തീരുമാനം.

കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് ആറ്മണി വരെ മാത്രമേ പ്രവേശനമുണ്ടാവുകയുള്ളു. ഏഴ്ണമണിക്ക് മുമ്പായി സന്ദര്‍ശകര്‍ പിരിഞ്ഞു പോകണം.

ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് ജനുവരി നാലുവരെ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New year restrictions implemented in Kerala