ഇതുതാനല്ലയോ അത്; ഇന്ത്യ-കിവീസ് താരങ്ങളുടെ പേരിലെ സാമ്യത ഫ്രെയിമിലാക്കി അശ്വിനും ആഘോഷമാക്കി ട്രോളന്‍മാരും
Sports News
ഇതുതാനല്ലയോ അത്; ഇന്ത്യ-കിവീസ് താരങ്ങളുടെ പേരിലെ സാമ്യത ഫ്രെയിമിലാക്കി അശ്വിനും ആഘോഷമാക്കി ട്രോളന്‍മാരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th December 2021, 10:38 pm

ഇന്ത്യ ന്യൂസിലാന്റ് മത്സരത്തിന്റെ ആവേശത്തിലും സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് പുതിയൊരു ചിത്രമാണ്. ഇന്ത്യന്‍ താരങ്ങളായ അക്‌സര്‍ പട്ടേലിന്റെയും രവീന്ദ്ര ജഡേജയുടെയും കിവീസ് താരങ്ങളായ രചിന്‍ രവിചന്ദ്രയുടെയും അജാസ് പട്ടേലിന്റെയും ചിത്രമാണ് വൈറലാവുന്നത്. ആര്‍. അശ്വിനാണ് ചിത്രമെടുത്തിട്ടുള്ളത്.

‘അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ’ എന്ന് വായിക്കുന്ന രീതിയിലാണ് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ന്യൂസിലാന്റിന്റെയും ഇന്ത്യയുടെയും ഒഫീഷ്യല്‍ ക്രിക്കറ്റ് അക്കൗണ്ടുകളിലും ചിത്രം പങ്കുവെച്ചിട്ടണ്ട്.

നിരവധി ആളുകളാണ് ചിത്രത്തിന് പിന്നാലെ കമന്റുകളുമായി എത്തുന്നത്. ചിത്രത്തിന് പിന്നിലുള്ള മറ്റ് സാമ്യതകളും ആളുകള്‍ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.

ഇവര്‍ എല്ലാവരും ഓര്‍ത്തഡോക്‌സ് ഇടം കയ്യന്‍ സ്പിന്നേഴ്‌സ് ആണെന്നും എല്ലാവരും ഗുജറാത്തില്‍ നിന്നുമാണെന്നും ആളുകള്‍ സൂചിപ്പിക്കുന്നുണ്ട്. ആകെയുള്ള വ്യത്യാസം ഇവര്‍ രണ്ട് ടീമുകള്‍ക്ക് വേണ്ടിയാണ് കളിക്കുന്നതെന്നുള്ളത് മാത്രമാണെന്നും അവര്‍ പറയുന്നുണ്ട്.

ഫോട്ടോയ്ക്ക് പിന്നാലെ നിരവധി ട്രോളുകളും എത്തുന്നുണ്ട്.

May be a meme of 10 people and text that says "S πυυ AXAR 20 PATEL 24 RAVINDRA 8 JADEJA 8 ട്രോൾ ക്രിക്കറ്റ് മലയാളം (EOM *ICC പേജിലെ പോസ്‌റ്റ് കണ്ട റിഷബ് പന്ത് ആഹാ.. അത്രക്കായോ..!! ഇപ്പൊ കാണിച്ചു തരാട്ടാ..! RISHABH 17 @RISHABPANT"

 

May be an image of 10 people and people standing

May be an image of 8 people and text that says "AXAR 20 PATEL 24 RAVINDRA 8 JADEJA 8 ട്രോൾ ക്രിക്കറ്റ് മലയാളം FB.COM/HAHAHATCM fbog Follow JE"

അതേസമയം, ന്യൂസിലാന്റിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെയാണ് പരമ്പര ഇന്ത്യ നേടിയത്.

ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.

372 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2015ല്‍ ദക്ഷിണാഫ്രിക്കയെ 337 റണ്‍സിന് തോല്‍പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്നു ഏറ്റവും വലിയ വിജയം.

വിജയത്തിന് പിന്നാലെ പരമ്പരയും, ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യ സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: New picture of Indian and New Zealand players gone viral