പുതിയ വായ്പാനയവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
Big Buy
പുതിയ വായ്പാനയവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2013, 2:39 pm

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ്  ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു.[]

കഴിഞ്ഞ ജനുവരിയ്ക്ക് ശേഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ കുറച്ചിരിക്കുന്നത്. 2011 മെയ് മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ റിപ്പോ 7.5 ശതമാനവും, റിവേഴ്‌സ് റിപ്പോ 6.25 ശതമാനമാനവുമായി. എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല.

പണപ്പെരുപ്പ് മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറക്കാന്‍ തയ്യാറായത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ഇടിവും പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പ്രേരിപ്പു.

പലിശ നിരക്ക് കുറച്ചത് രാജ്യത്തെ വ്യാവസായിക വളര്‍ച്ചയെ സഹായിക്കുകയും, ഭവന, വാഹന മേഖലകള്‍ക്കെല്ലാം ഉണര്‍വ് പകരാന്‍ ഇടയാക്കുകയും ചെയ്യും.