Advertisement
Health Tips
യുഎസില്‍ അഞ്ചാംപനി രോഗികളില്‍ 300 % വര്‍ധനവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 17, 05:42 pm
Wednesday, 17th April 2019, 11:12 pm

യുഎസില്‍ ഏറ്റവും വലിയ സാംക്രമിക രോഗമായ അഞ്ചാംപനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 300 %ത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.2018നെ അപേക്ഷിച്ച് 2019ന്റെ ആദ്യപാദത്തിലെ കണക്കുകളിലെ വര്‍ധനവാണിത്.

ലോകാരോഗ്യസംഘടനയുടെ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് എതിരെ നടക്കുന്ന അതിശക്തമായ പ്രചരണങ്ങളുടെ പരിണിതഫലമാണ് ഇതിന് കാരണം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നതിലൂടെ അഞ്ചാംപനി പൂര്‍ണമായും തടയാനാകുമെന്നിരിക്കെയാണ് രോഗികളുടെ എണ്ണം പെരുകുന്നത്.

2019 ല്‍ യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ 555 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതില്‍ 465 എണ്ണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം യുഎസി്ലാകെ റിപ്പോര്‍ട്ട് ചെയ്ത 372 കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്.

രോഗികളില്‍ ഭൂരിഭാഗവും കുട്ടികളാണ് .മരണസാധ്യതയും കുട്ടികളിലാണ് കൂടുതലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ന്യൂയോര്‍ക്ക് സിറ്റിയിലാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ,മിഷിഗണ്‍,ന്യൂജേഴ്‌സി അടക്കം ഇരുപത് സംസ്ഥാനങ്ങളില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.