Daily News
വിദേശ തീവ്രവാദ ബന്ധം: തടിയന്റവിട നസീറിനും ഷഹനാസിനുമെതിരെ പുതിയ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jan 03, 05:47 am
Sunday, 3rd January 2016, 11:17 am

 

 

naseerകൊച്ചി: ബംഗളുരു സ്‌ഫോടനക്കേസ് പ്രതികളായ തടിയന്റവിട നസീറിനും മുഹമ്മദ് ഷഹനാസിനുമെതിരെ പുതിയ കേസ്. ഏറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിദേശതീവ്രവാദികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ഇവര്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. ഷഹനാസിന്റെ കത്തുകള്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം കിട്ടിയത്.

ഷഹനാസിന്റെ ഇമെയില്‍ പരിശോധിച്ചതില്‍ നിന്നും വിദേശത്തുള്ള സംഘടനകള്‍ക്ക് നിരവധി മെയിലുകള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്തതായാണ് പോലീസ് നിഗമനം. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.