മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി (2013) എന്ന സിനിമയിലൂടെയാണ് നീരജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയര്‍ തുടങ്ങിയ നീരജ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന റാപ്പറുമാണ്. ഫാമിലിമാന്‍ എന്ന സീരീസിലൂടെ ബോളിവുഡിലും നീരജ് തന്റെ സാന്നിധ്യമറിയിച്ചു.
സ്മാര്‍ട്ടായി സംസാരിക്കുന്നതും കോണ്‍ഫിഡന്റ് ആകുന്നതും വിനയമില്ലായ്മ അല്ല എന്ന് പറയുകയാണ് നീരജ് മാധവ്. ക്യൂ സ്‌റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ് മാധവ്.
‘സ്മാര്‍ട്ടായി സംസാരിക്കുന്നത് ഹുമൈലിറ്റി ഇല്ലായ്മ അല്ല. അല്ലെങ്കില്‍ കോണ്‍ഫിഡന്റ് ആകുന്നതും വിനയം ഇല്ലാത്തത് കൊണ്ടല്ല. ഇഷ്ടമുള്ള വസ്ത്രമിടുമ്പോള്‍ അത് പട്ടി ഷോയും ഓവര്‍ ആക്കലും ആകും.
ഇതൊക്കെ എനിക്ക് ഭയങ്കര വൈരുദ്ധ്യമായി തോന്നിയപ്പോള്‍ പലപ്പോഴും ഞാന്‍ ഈ സിസ്റ്റത്തിന്റെ അകത്ത് ഫിറ്റ് ഇന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായി. ഞാന്‍ ഈ സിസ്റ്റത്തില്‍ നിന്നെല്ലാം വ്യത്യസ്തപ്പെട്ട് കിടക്കുന്ന ഒരാളാണെന്ന് തോന്നി.
‘അതി വിനയം കപടമല്ലേ
അതിനിനിയും വളമിടല്ലേ
അവനവന്റെ രീതികളില്‍ പറയുന്നതിന് തടയിടല്ലേ,’ നീരജ് മാധവ് പറഞ്ഞു.
മമ്മൂട്ടിക്കും പൃഥ്വിരാജിനും മാത്രം കൂളിങ് ഗ്ലാസിടാന്‍ അവകാശമുണ്ടായിരുന്ന കാലത്താണ് താന്‍ കൂളിങ് ഗ്ലാസ് വെക്കുന്നതെന്നും നീരജ് മാധവ് പറഞ്ഞു. അതൊന്നും ഇന്റെന്‍ഷണല്‍ ആയിരുന്നില്ലെന്നും ഫാഷനോടുള്ള ഇഷ്ടം കാരണമായിരുന്നുവെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
‘മമ്മൂക്കയും പൃഥ്വിരാജും കഴിഞ്ഞാല്‍ ആര്‍ക്കും കൂളിങ് ഗ്ലാസ് ഇടാന്‍ ഇടാന്‍ അവകാശമില്ലാത്ത ഒരു സമയമുണ്ടായിരുന്നു. അന്ന് ഞാന്‍ ഈ പറയുന്ന കൂളിങ് ഗ്ലാസ് വെച്ചിട്ടുണ്ട്. അതൊന്നും ഇന്റെന്‍ഷണല്‍ ആയിരുന്നില്ല.
എനിക്ക് ഫാഷനോട് ഇഷ്ടമുണ്ടായിരുന്നു. അപ്പോള്‍ നമ്മള്‍ അങ്ങനെയാണ് നടക്കുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും ഒരു പച്ചപരിഷ്‌ക്കാരി, ബൂര്‍ഷ്വാ അഹങ്കാരി ആയിട്ടുള്ള ആളാണെന്ന വായന ഉണ്ടാകുന്നുണ്ട്.
പിന്നെ ഞാന്‍ ആര്‍ട്ടിസ്ട്രിയില്‍ മാത്രം ഫോക്കസ് ചെയ്ത് നമ്മുടെ ക്രാഫ്റ്റിനെ പോളിഷ് ചെയ്യുന്ന എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ചലിക്കുന്ന ഒരാളായിരുന്നു. അപ്പോള്‍ ഞാന്‍ ആ ക്രാഫ്റ്റില്‍ ഭയങ്കര ഇന്‍വെസ്റ്റഡ് ആയിരുന്നു.
ക്യാമറക്ക് മുന്നില്‍ അഭിനയിക്കാം. പിന്നില്‍ അഭിനയിക്കില്ല. നമ്മുടെ അഭിപ്രായങ്ങള്‍ പറയുന്നതുപോലും അന്നും എന്നും സംവിധായകര്‍ക്കാകട്ടെ വലിയ താത്പര്യമുള്ള കാര്യമല്ല,’ നീരജ് മാധവ് പറയുന്നു.
Content highlight: Neeraj Madhav talks about why he didn’t fit in System