കാസര്‍ഗോഡ്: ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാനാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്.
ശനിയാഴ്ച്ച മുതലാണ് ഉത്തരവ് നിലവില്‍ വരിക. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണിതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും ജില്ലാ പൊലീസ് മേധാവിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.
കഴിഞ്ഞ ദിവസം മാത്രം 622 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 രോഗം ബാധിച്ചത്. ജില്ലയില്‍ നിലവില്‍ 4155 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചികരിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായിരിക്കുകയാണ്. പുതുതായി 18,257 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച്ച രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക