മരണമാസ് ഷൂട്ടിങ്ങ് സമയത്ത് വിചാരിച്ചതിലും അധികം ബഡ്ജറ്റ് ആയെന്ന് പറയുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ ബേസിൽ ജോസഫ്. അതിന് കാരണം മഴയായിരുന്നുവെന്നും അതുകൊണ്ട് 50 ദിവസം കൊണ്ട് തീർക്കേണ്ട ഷൂട്ടിങ് 80 ദിവസത്തോളം നീണ്ടുപോയെന്നും ബേസിൽ പറയുന്നു.
മഴക്കാലമല്ലാതിരുന്നിട്ട് കൂടി പെരുമഴയായിരുന്നെന്നും അതുകൊണ്ട് തന്നെ ബഡ്ജറ്റ് കൂടിപ്പോയെന്നും ബേസിൽ പറഞ്ഞു. പല സമയത്തും ഷെഡ്യൂൾ ബ്രേക്കുകൾ ചെയ്യേണ്ടി വന്നെന്നും വീണ്ടും ഷൂട്ട് റീസ്റ്റാർട്ട് ചെയ്യേണ്ടി വന്നെന്നും അതുകൊണ്ട് സെറ്റടക്കം ഹോൾഡ് ചെയ്യേണ്ടി വന്നുവെന്നും ബേസിൽ പറയുന്നു.
പ്രതികൂല കാലാവസ്ഥായിട്ട് പോലും സിനിമയെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിങ് തീർക്കാൻ പറ്റിയെന്നും ഡയറക്ടർക്കോ ടെക്നീഷ്യൻമാർക്കോ പ്രശ്നം ഉണ്ടാക്കാത്ത രീതിയിൽ സിനിമ തീർക്കാൻ പറ്റിയെന്നും ബേസിൽ പറഞ്ഞു.
വളരെ നീറ്റ് ആയിട്ടുള്ള ഷൂട്ടിങ് ആയിരുന്നെന്നും ബേസിൽ കൂട്ടിച്ചേർത്തു. മരണമാസ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി വൺ ടു ടോക്സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ബേസിൽ.
‘നമ്മൾ വിചാരിച്ചതിനെക്കഴിഞ്ഞും കുറച്ച് ബഡ്ജറ്റ് ഒക്കെ കൂടിയായിരുന്നു. കാരണം മഴയായിരുന്നു. 20 ദിവസത്തോളം മഴ പെയ്തു ഷൂട്ടിൻ്റെ ഇടയിൽ. 50 ദിവസം ചാർട്ട് ചെയ്ത സിനിമ 80 ദിവസത്തോളം നീണ്ടുപോയി. അപ്പോൾ അതിൻ്റേതായിട്ടുള്ള ബഡ്ജറ്റ് അധികം വന്നു. ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന സമയത്ത് പെരുമഴയായിരുന്നു, അതും മഴക്കാലമല്ലാത്ത സമയത്ത് പെരുംമഴ.
പല സമയത്തും ഷെഡ്യൂൾ ബ്രേക്കുകൾ ചെയ്യേണ്ടി വന്നു. വീണ്ടും ഷൂട്ട് റീസ്റ്റാർട്ട് ചെയ്യേണ്ടി വന്നു. അത്രയും ദിവസം സെറ്റ് ഒക്കെ ഹോൾഡ് ചെയ്യേണ്ടി വന്നു. വീണ്ടും പുതുക്കി പണിയേണ്ട സാഹചര്യം ഉണ്ടാകുന്നു.
അങ്ങനെ കാലാവസ്ഥാപരമായിട്ട് പ്രതികൂല സാഹചര്യമുണ്ടായിട്ട് പോലും സിനിമയെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിൽ വളരെ വൃത്തിയായിട്ട് തന്നെ ഷൂട്ടിങ് തീർക്കാൻ പറ്റി. ഡയറക്ടർക്കോ മറ്റ് ടെക്നീഷ്യൻസിനോ ഒരു പ്രശ്നവും ഉണ്ടാക്കാതെ തന്നെ സിനിമ തീർക്കാൻ പറ്റിയിട്ടുണ്ട്. വളരെ നീറ്റ് ആയിട്ടുള്ള ഷൂട്ട് തന്നെയായിരുന്നു,’ ബേസിൽ പറയുന്നു.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
Content Highlight: It was raining on the shooting set during the non-monsoon season: Basil Joseph