ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു പഞ്ചാബ്.
ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടാനാണ് പഞ്ചാബിന് സാധിച്ചത്. വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. 40 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്.
നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും പ്രിയാന്‍ഷിന് സാധിച്ചു. മാത്രമല്ല ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും പ്രിയാന്‍ഷിന് സാധിച്ചു.
𝐅𝐀𝐒𝐓𝐄𝐒𝐓 𝐇𝐔𝐍𝐃𝐑𝐄𝐃 𝐁𝐘 𝐀𝐍 𝐔𝐍𝐂𝐀𝐏𝐏𝐄𝐃 𝐈𝐍𝐃𝐈𝐀𝐍 𝐏𝐋𝐀𝐘𝐄𝐑 𝐈𝐍 𝐈𝐏𝐋 𝐇𝐈𝐒𝐓𝐎𝐑𝐘! 🚨
Priyansh Arya, take a bow! 🙇🏻 pic.twitter.com/n55bH38a9m
— Punjab Kings (@PunjabKingsIPL) April 8, 2025
ക്രിസ് ഗെയ്ല്‍ – 30 – 2013
യൂസഫ് പത്താന്‍ – 37 – 2010
ഡേവിഡ് മില്ലര്‍ – 38 – 2013
ട്രാവിസ് ഹെഡ് – 39 – 2024
പ്രിയാന്‍ഷ് ആര്യ – 39 – 2025
From 83/5 to 219/6 – 𝐓𝐇𝐈𝐒 𝐈𝐒 𝐏𝐔𝐍𝐉𝐀𝐁! 💥 pic.twitter.com/lOkLwfImAo
— Punjab Kings (@PunjabKingsIPL) April 8, 2025
നൂര്‍ അഹമ്മദിന്റെ പന്തിലാണ് പ്രിയാന്‍ഷ് പുറത്തായത്. ശേഷം ശശാങ്കസിങ് 36 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഘട്ടത്തില്‍ മാര്‍ക്കോ യാന്‍സന്‍ 19 പന്തില്‍ നിന്ന് 34 റണ്‍സും നേടി.
ടീം സ്‌കോര്‍ 17 റണ്‍സിലാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പൂജ്യം റണ്‍സിനാണ് മുകേഷ് ചൗധരി പറഞ്ഞയച്ചത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഖലീല്‍ അഹമ്മദിന്റെ ഇരയായി. ഒമ്പത് റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ സാധിച്ചത്.
മര്‍ക്കസ് സ്‌റ്റോയിനിസിനെ നാല് റണ്‍സിന് പുറത്താക്കി ഖലീല്‍ വീണ്ടും മികവ് പുലര്‍ത്തി. തുടര്‍ന്ന് നേഹല്‍ വധേരയെയും മാക്‌സ്‌വെല്ലിനെയും രണ്ടക്കം കടക്കാന്‍ അനുവദിക്കാതെ പുറത്താക്കി ആര്‍. അശ്വിനും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ചെന്നൈക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മുകേഷ് ചൗധരി, നൂര്‍ അഹമ്മദ് എന്നിവര്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.
നിലവില്‍ ബാറ്റ് ചെയ്യുന്ന ചെന്നൈ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. ഡെവോണ്‍ കോണ്‍വേ 31 പന്തില്‍ നിന്ന് 36 റണ്‍സും ശിവം ദുബെ 17 പന്തില്‍ നിന്ന് 29 റണ്‍സുമാണ് നേടിയത്. ടീമിന് മികച്ച തുടക്കം നല്‍കി 36 റണ്ഡസ് നേടിയാണ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര മടങ്ങിയത്. ക്യാപ്റ്റന്‍ ഗെയ്ക്വാദ് ഒരു റണ്ഡസിനും പുറത്തായി.
പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ശശാങ്ക് സിങ്, മാര്‍ക്കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചഹല്‍.
രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗധരി, നൂര്‍ അഹമ്മദ്, മതീശ പതിരാന
Content Highlight: IPL 2025: Priyansh Arya In Great Record Achievement