Malayalam Cinema
നെടുമുടി വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രം; വെളിപ്പെടുത്തലുമായി ലോഹിതദാസിന്റെ ഭാര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Oct 24, 12:36 pm
Wednesday, 24th October 2018, 6:06 pm

തിരുവന്തപുരം: നെടുമുടി വേണു തിലകന്റെ വേഷങ്ങള്‍ തട്ടിയെടുത്തു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണന്ന് അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്.

കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്ധുവിന്റെ വെളിപ്പെടുത്തല്‍. സിനിമ മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നയാരോപണമാണ് നടന്‍ തിലകന്റെ അവസരങ്ങള്‍ നെടുമുടി വേണു തട്ടിയെടുത്തു എന്നത്.

സിനിമകളില്‍ താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നെന്നും ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ വേഷവും ഭരതം എന്ന ചിത്രത്തിലെ വേഷവും നെടുമുടി വേണുവിനെ മനസില്‍ കണ്ട് തന്നെയാണ് ലോഹിതദാസ് എഴുതിയത് എന്നും സിന്ധു പറഞ്ഞു.

Also Read “ഇന്ദ്രന്‍സ് ഏട്ടനും ആളൊരുക്കവും അപമാനിക്കപ്പെട്ടിരിക്കുന്നു”; ആളൊരുക്കത്തിനെ ഐ.എഫ്.എഫ്.കെയില്‍ നിന്നും പുറത്താക്കിയതിന് എതിരെ വി.സി അഭിലാഷ്

തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് കൊടുക്കു എന്ന് ലോഹിക്ക് വാശിയുണ്ടായിരുന്നെന്നും 1987,88,89 വര്‍ഷങ്ങളില്‍ തിലകന് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍ എല്ലാം തന്നെ ലോഹിത ദാസിന്റെ കഥാപാത്രങ്ങള്‍ക്കായിരുന്നെന്നും സിന്ധു പറഞ്ഞു.

തിലകന്റെ തോന്നല്‍ മാത്രമായിരുന്നു ഇതെന്നും ഇല്ലാത്തത് പറഞ്ഞപ്പോള്‍ ആളുകള്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടാകുമെന്നും അഭിമുഖത്തില്‍ സിന്ധു വെളിപ്പെടുത്തി.

വിഡീയോ കടപ്പാട് കൗമുദി ടി.വി