ഇന്ത്യ മുന്നണിയെ കൈവിട്ട് ബീഹാർ; എൻ.ഡി.എ സഖ്യം മുന്നിൽ
പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ കൈവിട്ട് ബീഹാർ. മികച്ച വിജയം പ്രതീക്ഷിച്ച ഇന്ത്യാ മുന്നണിക്ക് നിലവിലെ ലീഡിങ് നൽകുന്നത് നിരാശയാണ്.
നിലവിൽ ഇന്ത്യാ മുന്നണിക്ക് ഒമ്പത് സീറ്റുകളിൽ മാത്രമാണ് ബിഹാറിൽ ലീഡ് ഉള്ളത്. ബീഹാറിലെ 40 മണ്ഡലങ്ങളിൽ 13 സീറ്റുകളിൽ ലീഡുമായി ജനത ദൾ യുണൈറ്റഡ് ആണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. 11 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ് ഉള്ളത്.
ലോക് ജനശക്തി പാർട്ടിക്ക് 5 സീറ്റുകളിലും സി.പി.ഐക്ക് ഒരു സീറ്റിലുമാണ് നിലവിൽ ലീഡ് ഉള്ളത്. സി.പി.ഐ.(എം.എൽ) (എൽ) പാർട്ടിക്ക് രണ്ട് സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് ഒരു സീറ്റിലുമാണ് ലീഡ് ഉള്ളത്.
കതിഹാറിലും സസറാമിലും മാത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുന്നേറ്റമുള്ളത്.
വാൽമീകി നഗർ, ശെയോഹാർ, സീതാമാർഹി, സൗപോൾ, കിഷൻഗഞ്ജ്, പുർണിയ, മധേപുര, ഗോപാൽഗഞ്ജ്, ഭഗൽപൂർ, ബാങ്ക, മുൻഗർ, നളന്ദ തുടങ്ങിയ മണ്ഡലങ്ങളിലാണ് ജനത ദൾ യുണൈറ്റഡ്ന് മുന്നേറ്റമുള്ളത്.
പശ്ചിമ ചമ്പാരൻ, പുർവി ചമ്പാരൻ, അറാറിയ, ദർഭംഗ, മുസാഫിർപുർ, മഹാരാജ്‌ഘഞജ്, പാട്ന സാഹിബ്, ബക്സർ, നവാദ തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. 2019 ലെ ലോക സഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ 39 എണ്ണത്തിലും എൻ.ഡി.എ വിജയിച്ചിരുന്നു.
Content Highlight: NDA got the lead in Bihar