Advertisement
national news
മുഖ്യമന്ത്രി പദം എന്‍.സി.പിക്കും ശിവസേനയ്ക്കും, ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്; യോഗത്തില്‍ എന്‍.സി.പി നിര്‍ദേശം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 12, 02:02 pm
Tuesday, 12th November 2019, 7:32 pm

മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച സമയത്ത് എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴും ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല.

യോഗത്തില്‍ കോണ്‍ഗ്രസ് പൊതുമിനിമം പരിപാടി വേണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊതുവിഷയങ്ങള്‍ മുന്നോട്ട് വെച്ചുള്ള പരിപാടിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി സ്ഥാനം വീതം വെക്കണം എന്ന നിലപാടാണ് എന്‍.സി.പി യോഗത്തില്‍ മുന്നോട്ട് വെച്ചത്. രണ്ടരകൊല്ലം വീതം എന്‍.സി.പിയും ശിവസേനയും മുഖ്യമന്ത്രി പദം വീതം വെച്ചെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കും. ഇതായിരുന്നു എന്‍.സി.പിയുടെ നിര്‍ദേശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വേണ്ടത്ര സമയം ഗവര്‍ണര്‍ തങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് ശിവസേന നല്‍കിയ ഹര്‍ജി ബുധനാഴ്ച രാവിലെ ജസ്റ്റിജ് ബോബ്ദെ പരിഗണിക്കും. ഹര്‍ജിയില്‍ അനുകൂല തീരുമാനമായില്ലെങ്കിലും രാഷ്ട്രപതി ഭരണത്തിനിടക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നാണ് എന്‍.സി.പിയും ശിവസേനയും പ്രതീക്ഷിക്കുന്നത്.