ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ച് നയന്‍താര. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള വീഡിയോ ആണ് താരം ആദ്യമായി പോസ്റ്റ് ചെയ്തത്. മക്കളുടെ മുഖം ആദ്യമായാണ് നയന്‍താര വ്യക്തമായി കാണിക്കുന്നത്. ‘നാന്‍ വന്തിട്ടേന്ന് സൊല്ല്,’ എന്നാണ് വീഡിയോക്കൊപ്പം നയന്‍താര കുറിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത നയന്‍താര ഇന്‍സ്റ്റഗ്രാമിലെത്തിയത് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വെല്‍കം ബോസ് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ജവാനാണ് ഇനി റിലീസിനൊരുങ്ങുന്ന നയന്‍താരയുടെ ചിത്രം. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകനാവുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം. വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുകോണ്‍ എന്നിങ്ങനെ ചിത്രത്തില്‍ വലിയ താരനിര തന്നെ എത്തുന്നുണ്ട്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
View this post on Instagram
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിനെത്തിക്കുന്നു. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍.
Content Highlight: Nayanthara started an account on Instagram