Obituary
നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 11, 12:45 pm
Tuesday, 11th September 2018, 6:15 pm

ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസ് (68) അന്തരിച്ചു. ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ മുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണയിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നു പാക്ക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: “വലിയ വ്യക്തികള്‍ക്ക് നന്നായി റൊമാന്‍സ് കളിക്കാനറിയാം”: സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ ആരോപണവുമായി ശ്രീ റെഡ്ഡി

കുല്‍സൂം നവാസിന്റെ തൊണ്ടയില്‍ അര്‍ബുദമുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു.

1971ലാണ് നവാസ് ഷെരീഫ് കുല്‍സൂമിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലു മക്കളുണ്ട്- മറിയം, അസ്മ, ഹസന്‍, ഹുസൈന്‍. നവാസും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.

WATCH THIS VIDEO: