നസ്രിയയുടെയും രഞ്ജിനി ഹരിദാസിന്റെയും ആനസവാരി വിവാദത്തില്‍
Daily News
നസ്രിയയുടെയും രഞ്ജിനി ഹരിദാസിന്റെയും ആനസവാരി വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2015, 10:31 pm

aana-savari-01കൊച്ചി: വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ച് നസ്രിയ ഫഹദും രഞ്ജിനി ഹരിദാസും നടത്തിയ ആനസവാരി വിവാദത്തില്‍. കോടനാട് നടത്തുന്ന ആനസവാരിയിലാണ് നസ്രിയയും രഞ്ജിനി ഹരിദാസും പങ്കെടുത്തത്. ഇവര്‍ക്കെതിരെ അന്വേഷണത്തിനും നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ.വെങ്കിടാചലം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനും കേന്ദ്ര വനം ഡയറക്ടര്‍ ജനറലിനും പരാതി നല്‍കിയിട്ടുണ്ട്. 2014 ഡിസംബര്‍ നാലിന് കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവുപ്രകാരം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതിയില്ലാതെ ആനസവാരിക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

സംഭവത്തില്‍ കോടനാട് ഡി.എഫ്.ഒയ്ക്കും നടികള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.